‘കമ്ബിക്ക് പകരം കമ്ബ് പദ്ധതി’; വിവാദത്തെ തുടര്‍ന്ന് സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റി

പത്തനംതിട്ട: കമ്ബിക്ക് പകരം മരത്തടി ഉപയോഗിച്ച്‌ നിര്‍മിച്ച സംരക്ഷണ ഭിത്തി വിവാദത്തെ തുടര്‍ന്ന് ഒടുവില്‍ പൊളിച്ചുമാറ്റി. പത്തനംതിട്ട റാന്നിയിലാണ് ഇരുമ്ബ് കമ്ബിക്ക് പകരം മരത്തടി ഉപയോഗിച്ച്‌ റോഡിലെ സംരക്ഷണഭിത്തി നിര്‍മിച്ചത്. ഇന്നലെ രാവിലെ സംരക്ഷണ ഭിത്തി പൊളിച്ചത്. ഇതുസംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഭിത്തി പൊളിച്ചുമാറ്റിയത്. സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള റീബില്‍ഡ് കേരള എന്‍ജിനീയറിങ് വിഭാഗമാണ് റോഡ് നവീകരണം നടത്തുന്നത്. […]

ഡ്യൂട്ടി സമയത്ത് മദ്യപിച്ച്‌ ആലപ്പുഴ ജില്ലാ ജയില്‍ സൂപ്രണ്ട്; ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ ജില്ലാ ജയിലിലെ സൂപ്രണ്ടിന്റെ ഡ്യൂട്ടി സമയത്തെ മദ്യപാന ദൃശ്യങ്ങള്‍ പുറത്ത്. ഡ്യൂട്ടി സമയത്താണ് ഇയാള്‍ സമീപത്തെ ബാറില്‍ പോയി മദ്യപിച്ചത്. ജയിലിലെ ജീവനക്കാരോടൊപ്പമാണ് ബാറില്‍ എത്തിയത്. ഡ്യൂട്ടി സമയത്ത് സൂപ്രണ്ട് ജയിലിനുള്ളില്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നെന്ന ജാമ്യത്തടവുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് കോടതിയുടെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരെ ജയം പിടിച്ച ഇന്ത്യന്‍ ടീമിന് കനത്ത പിഴയിട്ട് ഐ.സി.സി

ശുഭ്മാന്‍ ഗില്ലിന്റെ മാന്ത്രിക ഇന്നിങ്സിന്റെ കരുത്തില്‍ 12 റണ്‍സ് ജയവുമായി മടങ്ങിയ ഇന്ത്യക്ക് കുറഞ്ഞ റണ്‍റേറ്റിന് കനത്ത തുക പിഴയിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ആദ്യം ബാറ്റു ചെയ്ത് റണ്‍മലയേറിയ ഇന്ത്യന്‍ ടീം ബൗളിങ്ങിനിടെ വരുത്തിയ സമയനഷ്ടമാണ് മാച്ച്‌ ഫീയുടെ 60 ശതമാനം പിഴ ഒടുക്കുന്നതിലെത്തിച്ചത്. മൂന്നു ഓവറാണ് നിശ്ചിത സമയം തെറ്റിച്ച്‌ ചെയ്തത്. ഓവര്‍ റേറ്റ് തെറ്റിച്ചാല്‍ ഓരോ ഓവറിനും മാച്ച്‌ഫീയുടെ 20 ശതമാനം ഒടുക്കണമെന്നാണ് ചട്ടം. മൂന്ന് ഓവര്‍ സമയം വൈകിയതിനാലാണ് 60 ശതമാനം […]

ഇനി സൗദിക്ക് മുന്നില്‍ ഭിക്ഷാപാത്രം നീട്ടിയിട്ട് കാര്യമില്ല, നടുവൊടിഞ്ഞ പാകിസ്ഥാനെ മുന്‍പത്തെ പോലെ സഹായിക്കാന്‍ തങ്ങളില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ

സാമ്ബത്തിക നില പരുങ്ങലിലായ പാകിസ്ഥാനെ എന്നും കൈയയച്ച്‌ സഹായിച്ചിരുന്ന രാജ്യമാണ് സൗദി അറേബ്യ. സഖ്യരാജ്യമായ പാകിസ്ഥാനിലെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി വന്‍ തുകയാണ് വായ്പയായും, സഹായമായും അനുവദിച്ചിരുന്നത്. ഇതില്‍ വായ്പയായി ലഭിച്ച തുക കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായതിനാല്‍ തിരികെ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാകിസ്ഥാനിപ്പോള്‍. പാകിസ്ഥാനില്‍ പണപ്പെരുപ്പം കുത്തനെ ഉയരുകയും, രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിയുകയും ചെയ്തതോടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയും സഖ്യരാജ്യങ്ങളില്‍ സന്ദര്‍ശനം […]

ആ കോടീശ്വരന്‍ എത്തി, പക്ഷേ അജ്ഞാതനായി തുടരും; പേരു വിവരങ്ങള്‍ രഹസ്യമാക്കാന്‍ ലോട്ടറി വകുപ്പിനോട് അഭ്യര്‍ത്ഥിച്ചു; വിവരാവകാശം വഴിയും ലഭിക്കില്ല

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപര്‍ ആയ 16 കോടി ലഭിച്ച ഭാഗ്യശാലി പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയ ആള്‍ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇതനുസരിച്ച്‌ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നല്‍കിയാലും വിവരങ്ങള്‍ ലഭിക്കില്ല. പാലക്കാട് വിറ്റ എക്‌സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനന്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ […]

വെറുപ്പുളവാക്കുന്ന പ്രവൃത്തി; അപര്‍ണയോടുള്ള വിദ്യാര്‍ഥി പെരുമാറ്റത്തില്‍ പ്രതികരിച്ച്‌ മഞ്ജിമ

നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച്‌ നടി മഞ്ജിമ മോഹന്‍. വിദ്യാര്‍ഥിയുടെ പ്രവൃത്തി അറപ്പുളവാക്കുന്നതും അവശ്വസനീയമാണെന്നുമാണ് താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപര്‍ണയുടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ലോ കോളജിലെത്തിയത്. ന‌ടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അപ്പോള്‍ തന്നെ അസ്വസ്ഥയാകുകയും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ എറണാകുളം […]

സ്തനങ്ങള്‍ക്ക് 11 കിലോയോളം തൂക്കം; കാല്‍മുട്ട് വരെ നീണ്ടു; രോഗം പിടിപെട്ടത് ഗര്‍ഭാവസ്ഥയില്‍; ഒടുവില്‍ 23-കാരിക്ക് രക്ഷയായത് അമൃതയിലെ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: മാറിടം അസാധാരണമായ വലിപ്പം വച്ചതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ച യുവതിക്ക് ഒടുവില്‍ രക്ഷയായത് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മിഡില്‍ ഈസ്റ്റില്‍ നിന്നെത്തിയ 23കാരിക്കായിരുന്നു അപൂര്‍വ്വമായ രോഗാവസ്ഥയുണ്ടായിരുന്നത്. ഗര്‍ഭിണിയായതിന് പിന്നാലെ യുവതിയുടെ മാറിടങ്ങള്‍ വലിപ്പം വച്ച്‌ വരികയും 11 കിലോയോളം തൂക്കം വയ്‌ക്കുകയും ചെയ്തു. യുവതിയുടെ കാല്‍മുട്ടുകള്‍ വരെ സ്തനങ്ങള്‍ വലിപ്പം വച്ചതോടെ 23-കാരി ഗുരുതരാവസ്ഥയിലായി. ഇതോടെയായിരുന്നു സ്തനങ്ങളുടെ വലിപ്പം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഫരീദാബാദിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി […]

ബി.ജെ.പി ആറ് കോണ്‍ഗ്രസ് സര്‍ക്കാറുകളെ തട്ടിയെടുത്തു; ആര്‍.എസ്.എസ് താലിബാനെപ്പോലെ പ്രവര്‍ത്തിക്കുന്നു -ഖാര്‍ഗെ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭാരത് ജോഡോ യാത്രക്കിടെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ആറ് കോണ്‍ഗ്രസ് സര്‍ക്കാറുകളെ മോഷ്ടിച്ചുവെന്ന് ഖാര്‍ഗെ ആരോപിച്ചു. നമുക്ക് ലഭിച്ച ആറ് സംസ്ഥാനങ്ങള്‍ അവര്‍ മോഷ്ടിച്ചു. ജനങ്ങള്‍ നമ്മെ തെരഞ്ഞെടുത്തതിനാല്‍ അവര്‍ ശക്തി ഉപയോഗിച്ച്‌ ജനങ്ങളെ പുറത്താക്കി സംസ്ഥാന ഭരണം നേടി. പലര്‍ക്കും പണം നല്‍കി, പ്രലോഭിപ്പിച്ച്‌, ചിലരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനക്കും ആദായ നികുതി പരിശോധനക്കും വിജിലന്‍സ് കമീഷന്‍ പരിശോധനക്കും വിധേയരാക്കി ഭയപ്പെടുത്തിയും […]

‘വേറിട്ടൊരു നന്മ; ആണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം, വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച്‌ മാതൃകയായി രണ്ടു യുവാക്കള്‍

photo-pixabay വീട്ടുകാരോട് പറയാതെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച്‌ മാതൃകയായി രണ്ടു യുവാക്കള്‍. പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരിയാണ് വീട്ടില്‍ പറയാതെ ശബരി എക്‌സ്പ്രസില്‍ കയറി യാത്ര തുടങ്ങിയത്. ഇതേ,ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളായ ഈ ചെറുപ്പുക്കാരും. പക്ഷേ, ഈ യുവാക്കള്‍ മറ്റുളള പല യുവാക്കളില്‍ നിന്നും ഏറെ വ്യത്യസ്തരായിരുന്നു. ഇരുവരും ഇടപ്പളളിയിലെ ലുലു മാള്‍ കാണുന്നതിന് ഒറ്റപാലത്തു നിന്നു ട്രെയിനില്‍ കറിയതായിരുന്നു. പാലക്കാട്ടെ ഹോട്ടലില്‍ വെയിറ്റര്‍മാരായി ജോലി ചെയുന്ന മണക്കാവ് ചെമ്മുക്ക കളരിക്കല്‍ വീട്ടില്‍ വിഷ്ണുവും(22) […]

റോസ്ഗര്‍ മേള; രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നം; 71,000 പേര്‍ കൂടി സര്‍ക്കാര്‍ സര്‍വീസിലേക്ക്; നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗര്‍ മേളയുടെ ഭാഗമായി 71,000 നിയമനങ്ങള്‍ കൂടി പുതുതായി നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 പേര്‍ക്ക് നിയമന കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിതരണം ചെയ്തു. 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതാണ് റോസ്ഗര്‍ മേള എന്നും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാനുള്ള ശ്രമമാണിതെന്നും നിയമന കത്ത് കൈമാറി കൊണ്ട് […]