അഞ്ച് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി അമിത് ഷാ എത്തുന്നു

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്ത് സന്ദര്‍ശിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തുന്നു. ഈ മാസം 5 മുതല്‍ പത്തുവരെയാണ് അദ്ദേഹം ഗുജറാത്തിലെത്തുക. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും തിരിച്ചടിയാകുമെന്നതിനാല്‍ നേതൃത്വം അതീവ ജാഗ്രതയിലാണ്. പാര്‍ട്ടി കേഡര്‍ വിഭാഗങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാകും അമിത് ഷാ പ്രാധാന്യം നല്‍കുക. സംസ്ഥാനത്തുടനീളം അദ്ദേഹം പര്യടനം നടത്തും. അതേസമയം  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, […]

കോടിയേരിയുടെ ജന ജാഗ്രതാ യാത്ര വിവാദത്തില്‍ ; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ജന ജാഗ്രതാ യാത്ര വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.  ജന ജാഗ്രതായാത്രയുടെ സ്വീകരണത്തില്‍  അദ്ദേഹം ഉപയോഗിച്ചത് കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനമാണെന്ന മുസ്ലീംലീഗിന്‍റെ വാദം കേട്ട മുഖ്യമന്ത്രി, പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്‍റെ  ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചത്. എന്നാല്‍  കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ലെന്നും  കാരാട്ട് […]

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ന്യൂഡല്‍ഹി:   ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തീയതി വൈകിപ്പിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍റെ  നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും പ്രഖ്യാപനം. രണ്ട് ഘട്ടമായി ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ്   കമ്മീഷന്‍  ആലോചിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 22 വരെ നിലവിലുള്ള നിയമസഭക്ക് കാലാവധിയുണ്ട്. ഒക്ടോബര്‍ 12 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചല്‍പ്രദേശിലെ തീയതി പ്രഖ്യാപിച്ചത്. നവംബര്‍ ഒമ്പതിനാണ് ഇവിടെ  തെരഞ്ഞെടുപ്പ്.  ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഗുജറാത്തിലെ തീയതി നീട്ടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഡിസംബര്‍  […]

മെര്‍സലിനു പിന്തുണയുമായി സ്റ്റൈല്‍ മന്നനും രംഗത്ത്

ചെന്നൈ: മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം തമിഴകത്തു കത്തിപ്പടരവേ ചിത്രത്തിന്‍റെ  അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി രജനീകാന്തും രംഗത്ത്.  ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നീക്കണമെന്ന ബിജെപിയുടെ ആവശ്യം ശക്തമായിരിക്കെയാണ് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. പ്രാധാന്യമുള്ള വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അതു നന്നായി ചെയ്തതിനു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും രജനീകാന്ത് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ എന്താണു വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു […]

ബിജെപി പുകയുന്നു; പാര്‍ട്ടിയില്‍ ചേരാന്‍ 1 കോടി രൂപ വാഗ്ദാനം ചെയ്തതായി നരേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ രംഗത്ത്. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി. തനിക്ക് അഡ്വാന്‍സായി ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും  അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രാത്രിയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു. ഒരു കോടി രൂപയാണ് ബിജെപിയിലേക്ക് ചേരാന്‍  വാഗ്ദാനം ചെയ്തിരുന്നതെന്നും ബാക്കി 90 ലക്ഷംരൂപ തിങ്കളാളഴ്ച നല്‍കാമെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പ് […]

തുറന്ന സംവാദത്തിനു തയ്യാര്‍… സമയവും സ്ഥലവും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രിയോട് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വികസനത്തിന്‍റെ കാര്യത്തില്‍ തുറന്ന സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന്     മറുപടിയുമായി ബി ജെ പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.  സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്കുതീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വികസനത്തിന്‍റെ  കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നതെന്ന്  സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളം വികസനത്തിന്‍റെ  കാര്യത്തില്‍ മറ്റു  സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച്‌ ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. […]

വിപ്ലവ നേതാവിന് ഇന്ന്‍ 94

തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ നേതാവിന്  ഇന്ന്‍ 94 വയസ്. തൊഴിലാളി വര്‍ഗത്തിന്‍റെയും പാവപ്പെട്ട ജനങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വിഎസ്, രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരു  മാതൃകയാണ്. ആ​ര്‍​ഭാ​ട​മില്ലാതെ  തികച്ചും ലളിതമായ ആഘോഷ പരിപാടിയായിരിക്കും ഈ പിറന്നാളിനും ഉണ്ടാവുക.  അടുത്ത ബന്ധുകളും പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരും ചേര്‍ന്ന് കേക്ക് മുറിക്കും. ശേഷം മധുരം വിതരണം ചെയ്യും.വൈകിട്ട് തിരുവനന്തപുരം പ്രസ്ക്ലബില്‍ വെച്ച്‌ ഒരു പുസ്തക പ്രകാശനമാണ് ഇന്ന് അദ്ദേഹത്തിന് ആകെയുളള പൊതുപരിപാടി . ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയിലല്ല, മറിച്ച്  […]

കടകംപള്ളി സുരേന്ദ്രന്‍റെ ചെെന സന്ദര്‍ശനം നിഷേധിച്ച കാരണം വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ  ചെന സന്ദര്‍ശനം നിഷേധിച്ചതില്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദേശതാല്‍പര്യത്തിനു വിരുദ്ധമാകുമെന്നതിനാലാണ്      സന്ദര്‍ശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയംവ്യക്തമാക്കി. ഇതിനു പിന്നിലെ കാരണം  വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴായിരുന്നു ഈ മറുപടി. അതേസമയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാല്‍ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞത്. വിദേശ സന്ദര്‍ശനത്തിനു സംസ്ഥാനമന്ത്രിക്ക് അനുമതി നല്‍കുന്നതും നിഷേധിക്കുന്നതും, മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയവശങ്ങള്‍ വിശദമായി പരിശോധിച്ചു വിദേശകാര്യ മന്ത്രാലയം തയാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ  […]

കേന്ദ്ര,സംസ്ഥാന സര്‍ക്കാറിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ്ജാഥ നവംബര്‍ 1ന് ആരംഭിക്കും

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന ജാഥ നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും. ജാഥയുടെ ഭാഗമായി കോഴിക്കോട്ടും കൊച്ചിയിലും മേഖല റാലി നടക്കും. കൊച്ചിയില്‍ നടക്കുന്ന റാലി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും.  കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളെ കേന്ദ്രീകരിച്ച്‌ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം ശംഖുംമുഖം […]

വിദേശ ചികിത്സയ്ക്കായി അവധിയില്‍ പ്രവേശിക്കാനൊരുങ്ങി തോമസ്‌ ചാണ്ടി

തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ട് കായല്‍ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടയില്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഗതാഗത മന്ത്രി തോമസ് ചാണ്ടി . അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേയ്ക്കാണ് അദ്ദേഹം  അവധിയില്‍ പ്രവേശിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന്‍ ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് തോമസ് ചാണ്ടി നല്‍കുന്ന വിശദീകരണം. ഇതിനെ തുടര്‍ന്ന് വകുപ്പ് ചുമതലകള്‍  മറ്റൊരു മന്ത്രിയെ ഏല്‍പ്പിക്കും. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്  തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കുകയാണ്.  ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ അവധി.     […]