ജയ ടിവി ഓഫീസില്‍ റെയ്ഡ്

ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് ഇന്ന് രാവിലെ ആറുമണിയോടെ ആദായനികുതി വകുപ്പിലെ പത്തോളം ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്.   കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ശശികലയുടെ മരുമകന്‍ വിവേക് നാരായണന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ […]

കെ.എന്‍.എ.ഖാദര്‍നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: വേങ്ങര മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ.എന്‍.എ.ഖാദര്‍  നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്‍റെ നാമത്തിലായിരുന്നു മുസ്ലിം ലീഗ് പാര്‍ട്ടി പ്രതിനിധിയായ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍വയ്ക്കാനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ. പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റിലേക്കു മത്സരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.  

നോട്ട് നിരോധനം വിജയകരം, കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു:മോദി

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയതിന് ഒരു വര്‍ഷം തികയവെ രാജ്യത്തെ നോട്ട് നിരോധനം വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ പരിശ്രമത്തിനു വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികമായ ഇന്ന്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ ഇതുവരെയുണ്ടാകാത്ത വര്‍ദ്ധന ഉണ്ടായി.കൂടാതെ വായ്പകളുടെ പലിശ കുറഞ്ഞതായും      തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം […]

‘മയ്യം വിസിലു’മായി കമല്‍ഹാസന്‍;തമിഴ്നാടിനെ നന്മയുടെ ദേശമാക്കും

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പ്രഖ്യാപന വാര്‍ത്ത കാത്തുനിന്നവരെ ഞെട്ടിച്ച്‌ കമല്‍ഹാസന്‍റെ വാര്‍ത്താസമ്മേളനം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളുമായി സംവദിക്കാന്‍ മയ്യം വിസില്‍’എന്ന  പുതിയ ആപ്പ് പുറത്തിറക്കി. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം. തമിഴ്നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍  അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍   തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ പറഞ്ഞു.  ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധികളും രോഗങ്ങളും പടരുകയാണ്. അതിനുള്ള […]

പിറന്നാള്‍ ആഘോഷങ്ങള്‍ഇല്ല; ചെന്നൈയില്‍ മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പം കമല്‍ഹാസന്‍

ചെന്നൈ: തന്‍റെ  63-ാം ജന്‍മദിനമായ ഇന്ന്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനാണ് താരത്തിന്‍റെ  തീരുമാനം. ഇത്തവണത്തെ ജന്‍മദിനം ആഘോഷമാക്കുന്നില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് കമല്‍ഹാസന്‍റെ വക്താവ് പറഞ്ഞു. മാത്രമല്ല, പള്ളികരണൈയില്‍ കമല്‍ഹാസന്‍റെ സാമൂഹ്യ സേവന സംഘടന നടത്തുന്ന  മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തിന്‍റെ  ആദ്യപടിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിയ്ക്കാനുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ജന്മദിനത്തില്‍ പുറത്തിറക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് ചുവടുവയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ […]

മുക്കത്ത് നടക്കുന്ന ഗെയില്‍ പ്രതിഷേധം പോലീസ് രാജ്: രമേശ് ചെന്നിത്തല

കണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈനെതിരേ നടക്കുന്ന ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ പോലീസ് രാജിലൂടെ നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാതെ സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

യുവമോര്‍ച്ചാ നേതാവിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റും യുവ നേതാവുമായ ഗൗഹര്‍ അഹമ്മദ് ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.     കിലോരയിലെ തോട്ടത്തിലാണ്  ഗൗഹറിന്‍റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. താഴ്വരയിലെ യുവാക്കള്‍ ഭീകരവാദത്തിനെതിരെ ദേശീയ പ്രസ്ഥാനത്തോടൊപ്പം സഹകരിക്കുന്നത് കൊണ്ടാണ് ഭീകരര്‍ ഈ കൊടും ക്രൂരകൃത്യം നടത്തിയതെന്ന് യുവമോര്‍ച്ച നേതാവ് ഡോ. സുരേഷ് അജയ് മഗോത്ര പ്രസ്താവനയില്‍ പറഞ്ഞു.     ബി.ജെ.പി ദേശീയ അധ്യക്ഷന്‍ […]

”കായല്‍ നികത്തിക്കോ. മന്ത്രിയായാലും കേസെടുക്കും” തോമസ് ചാണ്ടിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, അതുകൊണ്ട് തന്നെ നിയമം ലംഘിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി. ഓരോരുത്തരും അവരുടെ നിലവാരം അനുസരിച്ചാണ് സംസാരിക്കുന്നതെന്ന് തോമസ് ചാണ്ടിയുടെ വെല്ലുവിളി സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച്‌ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. അത് പരിശോധിച്ച്‌ എല്‍.ഡി.എഫിന്‍റെ നയത്തിന് അനുസരിച്ച്‌ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നാണ് വിവരം.

പ​ദ്​​മാ​വ​തിയുടെ റിലീസ് നീട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി

ന്യൂഡല്‍ഹി: സ​ഞ്​​ജ​യ്​​ ലീ​ലാ ബ​ന്‍​സാ​ലി​ ചി​ത്രം ‘പ​ദ്​​മാ​വ​തി’യുടെ റിലീസ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ചിത്രം റിലീസ് ചെയ്യരുതെന്നും  അത്  രാജ്പുത് സമുദായത്തിന്‍റെ വികാരം വ്രണപ്പെടുന്നതിനും    സംഘര്‍ഷമുണ്ടാകുന്നതിനും കാരണമാകുമെന്നും  ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഐ.കെ ജഡേജയ വ്യക്തമാക്കി. പദ്മാവതി ചിത്രം നിരോധിക്കുകയോ റിലീസിങ്ങ് നീട്ടുകയോ വേണമെന്ന് അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച്‌ ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്നിക്കിരയാക്കിയത് വിവാദമായിരുന്നു. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ […]

തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്ന് സുധാകര്‍ റെഡ്ഡി

ന്യൂഡല്‍ഹി: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി  എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ജനജാഗ്രതാ യാത്രയ്ക്കിടെ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വേദിയിലിരിക്കെ ഇനിയും കായല്‍ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ച […]