ന്യൂഡല്‍ഹി: പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്‍റെ കൂട്ടുകാരന്‍റെ പിതാവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലയെന്നും മറിച്ച് മതവികാരത്തെ ബന്ധപ്പെടുത്തി ഉള്ളതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും പോലീസ് ചമച്ചിരിക്കുന്നതുമെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. “വിപിന്‍ശര്‍മ്മയെ കൊലപ്പെടുത്തിയത് ഞാന്‍ തന്നെ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് കൊടുത്ത അര്‍ഹിച്ച ശിക്ഷ. എന്റെ അമ്മാവനെ കൊല്ലാനായി ഗൂഡാലോചന നടത്തിയതിന് […]
Category: Politics
‘വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ’; തോമസ് ചാണ്ടിക്കെതിരെ ജി.സുധാകരന്‍
തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നതു വരെ ചുമക്കാനല്ലേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ തോമസ് ചാണ്ടി മടികാണിക്കുന്ന സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്. സര്‍ക്കാറിനെതിരെ തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്റ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാവരുതെന്ന് തന്‍ഖയോട് ഹസ്സന്‍റെ നിര്‍ദേശം
കൊച്ചി: ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. അദ്ദേഹത്തെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് ഹസ്സന്‍ പറഞ്ഞത്. അതേസമയം ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി ഇറങ്ങിയപ്പോള്‍ തന്‍ഖയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തന്‍ഖയെ കരിങ്കൊടി കാണിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഗുരുവായൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 3 പേര്‍ പിടിയില്‍
ഗുരുവായൂര്‍: ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഫായിസ്, കൊല്ലപ്പെട്ട ഫാസിലിന്‍റെ സഹോദരന്‍ കൂടിയാണ്. ഫായിസിന്‍റെ കാറിലെത്തിയാണ് അക്രമിസംഘം ആനന്ദിനെ കൊലപ്പെടുത്തിയത്. പിന്നീട് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ഗുരുവായൂരിലുള്ള ബന്ധു വീടുകളില്‍ പ്രതികള്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. 2013ല്‍ സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ […]
ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവം; തൃശൂരില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ
തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നെന്മിനി സ്വദേശി ആനന്ദ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ എസ് കൌശിഗന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി എന്നീ സ്റ്റേഷന്‍ പരിധിയില്‍ ഇന്നും നാളെയുമാണ് നിരോധനാജ്ഞ. നാല് വര്‍ഷം മുന്‍പ് സിപിഐഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ആനന്ദ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. ഇന്നലെ ഉച്ചയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറില്‍ എത്തിയ സംഘം ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ […]
തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന നല്‍കി എന്‍സിപി
കൊച്ചി: ഭൂമികൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി എന്‍സിപി. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം […]
ഇടതുമുന്നണി യോഗം നാളെ; തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തം
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ സിപിഎം കയ്യൊഴിഞ്ഞതോടെ തോമസ് ചാണ്ടിയുടെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു. നാളെ ഇടതുമുന്നണി നേതൃയോഗം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കായല്‍ കയ്യേറ്റവിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി നീളില്ലെന്ന് ഏതാണ്ട് വ്യകതമായി. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശവും മന്ത്രിയ്ക്ക് എതിരാണെന്നാണ് സൂചന. ഇതിനിടെ സ്വയം സ്ഥാനമൊഴിയാനുള്ള ശക്തമായ സമ്മര്‍ദ്ദത്തിലാണ് തോമസ് ചാണ്ടി. നിയമലംഘനം നടത്തിയ മന്ത്രി പദവിയില്‍ തുടരുന്നത് മുന്നണിയുടെ പ്രതിച്ഛായയ്ക്ക് മോശമാണെന്നാണുള്ള വികാരമാണ് സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗത്തില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സിപിഐ ആവര്‍ത്തിച്ചു.
വിവാദത്തില്‍ കുരുങ്ങി ജോയ്സ് ജോര്‍ജ് എംപി; കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി
ഇടുക്കി: കൊട്ടക്കാമ്പൂരില്‍ ജോയിസ് ജോര്‍ജ് എംപിയും ബന്ധുക്കളും ചേര്‍ന്ന് കൈവശപ്പെടുത്തിയ 20 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. ദേവികുളം സബ് കളക്ടര്‍ വി.ആര്‍.പ്രേംകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ഭൂമിക്ക് വ്യാജരേഖയിലൂടെ സമ്പാദിച്ച പട്ടയവും ജില്ലാ അധികൃതര്‍ റദ്ദാക്കി. നാലേക്കര്‍ വീതമുള്ള അഞ്ച് പട്ടയങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവ സര്‍ക്കാര്‍ തരിശുഭൂമിയെന്ന വിഭാഗത്തില്‍പ്പെടുന്നതാണെന്ന് അധികൃതര്‍ കണ്ടെത്തി. ഭൂമിയില്‍ കൈവശാവകാശമില്ലാതിരുന്നവരില്‍നിന്നാണ് ഈ സ്ഥലം ജോയ്സ് ജോര്‍ജും ബന്ധുക്കളും സ്വന്തമാക്കിയതെന്നും കണ്ടെത്തി. എല്‍ഡിഎഫില്‍ ഭൂമി കയ്യേറ്റ വിവാദത്തില്‍ കുടുങ്ങുന്ന മൂന്നാമത്തെയാളാണ് ജോയ്സ് ജോര്‍ജ്. മുമ്പ് പി.വി.അന്‍വര്‍ എംഎല്‍എയും […]
തോമസ് ചാണ്ടിയെ സിപിഎം വിടുന്നു; രാജിയെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം
തിരുവനന്തപുരം:കായല്‍ കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജിയെക്കുറിച്ച് തോമസ് ചാണ്ടി തന്നെ തീരുമാനനെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ അന്തിമ നിയമോപദേശം കാത്തിരിക്കുകയാണ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ വകുപ്പും. എന്നാല്‍ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ വളരെ ഗൗരവത്തോടെയാണ് സിപിഎമ്മും സിപിഐയും കാണുന്നത്. തോമസ് ചാണ്ടിയുടെ ഭാവിയുടെ […]
സോളാര്‍; തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്‍
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സ്ഥിതിക്ക് വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. […]









