യുഡിഎഫ് യോഗം ഇന്ന്‍

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. ഒപ്പം  വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നത്തെ യോഗത്തില്‍  ഉമ്മന്‍ ചാണ്ടി  പങ്കെടുക്കില്ല. കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പുറമേ ഏഴ് ജില്ലകളിലെ വിവിധകക്ഷികളുടെ ജില്ലാ നേതാക്കളും പങ്കെടുക്കും. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നു വരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല       നയിക്കുന്ന ജാഥയെക്കുറിച്ച്    ചര്‍ച്ച   ചെയ്യാനാണ് പ്രധാനമായും  യോഗം […]

റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ മാര്‍ഗം തേടും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍റെ  റിപ്പോര്‍ട്ട്​ ലഭിക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടു​മെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വസ്​തുതകളെ കൃത്യമായി വിലയിരുത്തുന്നതിനും ആരുടെയൊ​ക്കെ മൊഴികളാണ്​ തങ്ങള്‍ക്കെതിരെയുള്ളത്​ എന്ന്​ മനസിലാക്കുന്നതിനും കമ്മീഷന്‍ റി​പ്പോര്‍ട്ട്​ കിട്ടണം. റിപ്പോര്‍ട്ട്​ കിട്ടാന്‍ നിയമപരമായി എന്തു ചെയ്യാനാകുമെന്ന്​ നോക്കുമെന്നും  അദ്ദേഹം  മാധ്യമങ്ങളോട്​ പറഞ്ഞു. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും കേസിനെ രാഷ്ട്രീയമായി നേരിടുന്നതിനെകുറിച്ച്‌ പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടാക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത്  നല്‍കാന്‍ […]

ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ  ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍  മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ  പോലീസ് കേസെടുത്തു. ദളിത് പീഡന വകുപ്പു പ്രകാരമാണ് കേസെടുത്തത്. ദളിത് കോണ്‍ഗ്രസ് നേതാക്കളായ പാത്തല രാഘവന്‍, പെരുങ്കുളം സജിത്ത് എന്നിവരും കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയും റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞദിവസമാണ്  കൊട്ടാരക്കരയിലെ  എം.പി.യുടെ ഉപവാസവേദിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. റെയില്‍വെയുടെ അവഗണനയ്ക്കെതിരെയുള്ള  എംപിയുടെ ഉപവാസ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.  

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും?

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി​ക്കെതി​രെ അഴിമതി  നിരോധന വകുപ്പ്​ പ്രകാരം കേസെടുത്ത് ​ ​ അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ​​   അടിസ്​ഥാനത്തില്‍ ലഭിച്ച നിയമോപദേശ പ്രകാരമാണ്​ കേസെടുക്കുക. സരിതാ എസ് നായര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, സരിതയുടെ കത്തില്‍ പറയുന്നവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.  അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെയും സരിതാ എസ് നായരേയും സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും പേഴ്​സണല്‍ […]

ശശികലയ്ക്ക് പരോള്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പരോള്‍. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ മാറ്റി വയ്ക്കല്‍  ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കുന്നതിനായാണ് അഞ്ചു ദിവസത്തെ  പരോള്‍ അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് മറ്റു മന്ത്രിമാരെ കാണുന്നതിനെ കോടതി വിലക്കിയിട്ടുണ്ട്.        15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല വ്യാഴാഴ്ച അപേക്ഷ നല്‍കിയിരുന്നു.  ഈ  അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്‍റെ  ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം അടിയന്തിര പരോളിന് അപേക്ഷിച്ചത്.   […]

ജനരക്ഷാ യാത്ര: കണ്ണൂരിലെ പര്യടനത്തിന് ഇന്ന് സമാപനം

കണ്ണൂര്‍: കണ്ണൂരില്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് പാനൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചരയോടെ കൂത്തുപറമ്പ് സ്റ്റേഡിയം ഗ്രൗണ്ടില്‍ യാത്ര അവസാനിക്കും. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍  പദയാത്രയില്‍ പങ്കാളികളാകും. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പത്ത് കിലോമീറ്ററാണ് ഇന്നത്തെ പദയാത്ര. രാഷ്ട്രീയ അക്രമങ്ങള്‍ ഏറ്റവും അധികം നടക്കുന്ന സ്ഥലമെന്നതിനാലാണ് കണ്ണൂര്‍  ജില്ലയില്‍ തന്നെ നാലുദിവസത്തെ പര്യടനം നടത്തിയത്. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരിലെ […]

ജനരക്ഷാ യാത്രയില്‍ അമിത് ഷാ ഇന്ന് പങ്കെടുക്കില്ല

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് എത്തില്ല. ഡല്‍ഹിയില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദയാത്രയില്‍ പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ ഉണ്ടാവില്ല. ഇന്ന് മമ്പറത്തു നിന്നാരംഭിക്കുന്ന പദയാത്ര തലശേരിയിലാണു സമാപിക്കുന്നത്. അമിത് ഷാ ഇന്ന് പദയാത്രിയില്‍ പങ്കെടുക്കുമെന്ന്  നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത് . ജനരക്ഷാ യാത്രയുടെ ഉദ്ഘാടന ദിവസം അമിത് ഷാ എത്തിയിരുന്നു. സംസ്ഥാന […]

13 ന് യു.ഡി.എഫ്. ഹര്‍ത്താല്‍

മലപ്പുറം : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടുമൊരു ഹര്‍ത്താല്‍ വരുന്നു. ഈ മാസം 13ന് യുഡിഎഫാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  മലപ്പുറം വേങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയാണ് ഹര്‍ത്താലെന്നും ജിഎസ്ടി    നിലവില്‍ വന്ന ശേഷമുണ്ടായ പ്രതിസന്ധി,  ഇടയ്ക്കിടെയുള്ള ഇന്ധന വിലവര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ്  ഹര്‍ത്താല്‍ നടത്തുന്നതെന്നും  ചെന്നിത്തല വ്യക്തമാക്കി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

സോളാര്‍ അഴിമതി കേസ്;ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

ബംഗളൂരു: സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിള നല്‍കിയ കേസില്‍ പ്രതി ചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.  കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. ബംഗളൂരു സിറ്റി സിവില്‍ കോടതിയാണ് വിധി പറയുന്നത്. നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. തന്‍റെ  ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ […]

നൂറു ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മത്സരിക്കാന്‍ തയ്യാര്‍:കമലഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്‍റെ  വ്യക്തമായ സൂചന നല്‍കി  കമലഹാസന്‍ രംഗത്തെത്തി. നൂറ് ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആരുമായും മുന്നണി ഉണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  അണ്ണാ ഡിഎംകെയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നും പുറത്തുകടക്കണമെന്നുണ്ട്. ഈ സാഹചര്യത്തില്‍ […]