ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ത്രിപുര: അഗര്‍ത്തലയില്‍  സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദിന്‍രാത് എന്ന ചാനലിലെ റിപ്പോര്‍ട്ടര്‍ ശാന്തനു ഭൗമിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഇന്‍റിജീനിയസ് പീപ്പിള്‍സ് ഫ്രണ്ടും, ഗണ മുക്തി പരിഷതും തമ്മിലുള്ള  സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ശാന്തനുവിനെ തട്ടിക്കൊണ്ടു പോയത്.പിന്നീട് ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ അഗര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു കുറച്ചു ദിവസങ്ങളായി ഇവിടെ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന്‍ നിരവധി പേര്‍ക്ക് […]

കെജ്രിവാള്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തുന്നു

ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയ ഉലകനായകന്‍ കമല്‍ ഹാസനെ കാണാന്‍  ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എത്തുന്നു. ചെന്നൈയിലെത്തിയാണ് കെജ്രിവാള്‍  കൂടിക്കാഴ്ച നടത്തുന്നത്. സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടില്ല. കെജ്രിവാള്‍ മുഖ്യമന്ത്രിയായ ഉടന്‍ കമല്‍ഹാസന്‍ ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി രൂപീകരവുമായി ബന്ധപ്പെട്ട കാര്യങ്ങളാകാം ചര്‍ച്ച ചെയ്യപ്പെടുകയെന്നു കരുതുന്നു. മുന്‍പ് കമലഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.  

ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്‍ എംഎല്‍എ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു.  പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല  എന്നും  നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല എന്നും  കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്.  കേസ് തുടരാന്‍ സാധിക്കില്ലെന്ന് വിജിലന്‍സ് അന്വേഷണം സംഘം ഉടന്‍ കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയരാജന്‍റെ ഭാര്യാസഹോദരിയായ  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം  പികെ ശ്രീമതിയുടെ   മകന്‍ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ […]

കോണ്‍ഗ്രസ് നേതാവിനുനേരെ ആക്രമണം ജനനേന്ദ്രിയം മുറിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവിനെ ആറംഗ സംഘം   ആക്രമിച്ചു. കോണ്‍ഗ്രസ്സ് മാറനല്ലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടറുമായ ഊരൂട്ടമ്പലം  പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറി (47) നെയാണ് അക്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അതിക്രമിച്ചു കയറിയ സംഘം സജിയുടെ ഇരു കാലും കൈയ്യും  കമ്പി കൊണ്ട് അടിച്ചൊടിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു. വീട്ടുകാരുടെ നിലവിളികേട്ടു സമീപവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. സജി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ […]

നടി കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ്

കോട്ടയം: അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ് എം.എല്‍.എ.  കുറേ വട്ടിളകിയ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത് എന്നും ദിലീപിന്‍റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്‍റെ  പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായിട്ടുണ്ട്.  നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.    ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ വിജയത്തിന് […]

മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ആശങ്ക രേഖപ്പെടുത്തി രാഹുല്‍ഗാന്ധി

വാഷിങ്ടൻ:  നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍, അക്രമസംഭവങ്ങള്‍  കൂടിവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുല്‍, കലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ”ആക്രമത്തിന്‍റെ  ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണ് ഞാന്‍. അക്രമത്തിന്‍റെ  അപകടങ്ങള്‍ എനിക്കു മനസിലായില്ലെങ്കില്‍ വേറെ ആര്‍ക്ക് അതു മനസ്സിലാക്കാനാകും? അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. […]

ഗുജറാത്ത് കലാപ കേസില്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി;ഗുജറാത്ത് കലാപ കേസില്‍ പ്രതിഭാഗം സാക്ഷിയായി ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷായോടു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്  സെപ്തംബര്‍ 1 3നു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യ പ്രതിയുമായ മായ കൊദ്നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത് ഷായെ വിസ്തരിക്കുന്നതിന്  കോടതി ചൊവ്വാഴ്ച വരെ സമയം നല്‍കിയിരുന്നു.പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്നാണ്  മായ പറയുന്നത്. 97 പേരെ കൊലപ്പെടുത്തിയ നരോദ […]

രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മോദിയെയും   ബിജെപി സര്‍ക്കാരിനെയും  രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. കുടുംബ പാരമ്പര്യം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ലെന്നും പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണ് രാഹുലെന്നും സ്മൃതി പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവനകള്‍ കുമ്പസാരമാണെന്നും ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി എതിരാളികളെ ശകാരിച്ചുകൊണ്ട് ഒരു ഇടം കണ്ടെത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. നോട്ട് […]

ബീഫ് നിലപാടില്‍ മലക്കം മറിഞ്ഞ് അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി:വിദേശ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിനു മുന്‍പ്സ്വന്തം രാജ്യത്ത് നിന്ന്   ബീഫ് കഴിച്ചിട്ട് വരണമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പുതിയ  നിര്‍ദേശം.  ഭൂവനേശ്വറില്‍ നടന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഭരിക്കുന്ന ഗോവയിലും കേരളത്തിലും  ആളുകള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും  ഒരിക്കലും  ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ലെന്നും അത് ജനങ്ങള്‍ക്കു തീരുമാനിക്കാമെന്നും അദ്ദേഹം കഴിഞ്ഞ […]

ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ 4803 വോട്ടുകള്‍ക്ക് വിജയിച്ചു

ഗോവയിലെ പനാജി നിയമസഭാ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിജയിച്ചു. 4803 വോട്ടുകള്‍ക്കാണ് പരീക്കറുടെ വിജയം. കോണ്‍ഗ്രസിലെ ഗിരീഷ് രായ ചോഡാന്‍കറെയാണ് പരീക്കര്‍ തോല്‍പ്പിച്ചത്. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചാണ് പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായത്.ഇതേതുടര്‍ന്നു പനാജിയിലെ ബിജെപി എംഎല്‍എ രാജിവച്ച്‌ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.