ഗുജറാത്ത് കലാപ കേസില്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി;ഗുജറാത്ത് കലാപ കേസില്‍ പ്രതിഭാഗം സാക്ഷിയായി ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷായോടു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്  സെപ്തംബര്‍ 1 3നു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യ പ്രതിയുമായ മായ കൊദ്നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത് ഷായെ വിസ്തരിക്കുന്നതിന്  കോടതി ചൊവ്വാഴ്ച വരെ സമയം നല്‍കിയിരുന്നു.പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്നാണ്  മായ പറയുന്നത്.

97 പേരെ കൊലപ്പെടുത്തിയ നരോദ പാട്യ കൊലക്കേസില്‍ മായയെ നേരത്തെ 28 വര്‍ഷം ശിക്ഷിച്ചതാണ്. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതി ഇവര്‍ക്ക് സ്ഥിര ജാമ്യം നല്‍കി.കൃത്യം നടക്കുന്ന സമയത്ത് താന്‍ നരോദ പാട്യയില്‍  ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാന്‍ മായ കൊദ്നാനി അനുമതി തേടിയിരുന്നു.അവരിലൊരാള്‍ ആണ് അമിത് ഷാ.

 

prp

Related posts

Leave a Reply

*