ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് തരൂര്‍; വിവാദമായതോടെ തിരുത്തി

ചെന്നൈ: ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രസ്താവന വിവാദമായതോടെ തന്‍റെ നിലപാട് വിശദീകരിച്ച് തരൂര്‍ ട്വിറ്ററിലെത്തി. ‘രാഷ്ട്രീയ യജമാനന്‍മാരുടെ സേവനത്തിനായി ചില മാധ്യമങ്ങള്‍ എന്‍റെ വാക്കുകള്‍ വളച്ചൊടിച്ചു. രാമന്‍റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂരിഭാഗം ഹിന്ദുക്കളും ആഗ്രഹിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ നല്ല ഹിന്ദുക്കള്‍ ഇത് മറ്റൊരു ആരാധനാകേന്ദ്രം നശിപ്പിച്ച് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കില്ല’, ശശി തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പറഞ്ഞതെല്ലാം തന്‍റെ സ്വന്തം […]

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി

സൂറത്ത്: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആരോപിച്ചത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബരി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ല. അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് […]

ബാബ്റി മസ്ജിദ് തര്‍ക്കം; അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 8ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍ എന്നിവക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നതിനൊപ്പമാണ് […]

ഗുജറാത്ത് കലാപ കേസില്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി;ഗുജറാത്ത് കലാപ കേസില്‍ പ്രതിഭാഗം സാക്ഷിയായി ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷായോടു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്  സെപ്തംബര്‍ 1 3നു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യ പ്രതിയുമായ മായ കൊദ്നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അമിത് ഷായെ വിസ്തരിക്കുന്നതിന്  കോടതി ചൊവ്വാഴ്ച വരെ സമയം നല്‍കിയിരുന്നു.പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായിട്ടില്ലെന്നാണ്  മായ പറയുന്നത്. 97 പേരെ കൊലപ്പെടുത്തിയ നരോദ […]