ബീഫ് നിലപാടില്‍ മലക്കം മറിഞ്ഞ് അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി:വിദേശ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിനു മുന്‍പ്സ്വന്തം രാജ്യത്ത് നിന്ന്   ബീഫ് കഴിച്ചിട്ട് വരണമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പുതിയ  നിര്‍ദേശം.  ഭൂവനേശ്വറില്‍ നടന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരിക്കുന്ന ഗോവയിലും കേരളത്തിലും  ആളുകള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും  ഒരിക്കലും  ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ലെന്നും അത് ജനങ്ങള്‍ക്കു തീരുമാനിക്കാമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഭക്ഷ്യ അടിയന്തിരാവസ്ഥയില്ലെന്നും  ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞത്തിനു പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കേരളീയര്‍ക്ക് തുടര്‍ന്നും ബീഫ് കഴിക്കാമെന്നും അതില്‍ ബി.ജെ.പിക്കു യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് വിദേശ വിനോദസഞ്ചാരികളുടെ കാര്യത്തില്‍ അദ്ദേഹം വിരുദ്ധ നിലപാട് സ്വീകരിച്ചത്.

പുരാതന സംസ്കാരത്താല്‍ സമ്പന്നമായ   നമ്മുടെ ഇന്ത്യയുടെ  ചരിത്രത്തെ നാം സ്നേഹിക്കണമെന്നും നമ്മുടെ രാജ്യത്തി ന്‍റെ ഭംഗിയെക്കുറിച്ച് നമുക്ക് വിദേശികളോട് പറയാന്‍ സാധിക്കണമെന്നും  അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

prp

Leave a Reply

*