‘തൊണ്ടിമുതല്‍’ സ്വര്‍ണ ഗോളങ്ങളായി പുറത്തെത്തി

കരിപ്പൂര്‍;കഴിഞ്ഞ മൂന്നു ദിവസങ്ങളായി തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ പോലീസുകാരന്‍റെ അവസ്ഥയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെ പോലീസുകാര്‍ക്ക്.അവിടെ നായകന്‍ ഫഹദ് ഫാസില്‍ ആയിരുന്നെങ്കില്‍ ഇവിടെ പോലീസുകാരെ ചുറ്റിച്ചത്‌ കൊടുവള്ളി സ്വദേശി നവാസ്[34] ആണ്.

അബുദാബിയില്‍ നിന്നെത്തിയ നവാസിന്‍റെ വയറ്റിനുള്ളില്‍ സ്വര്‍ണമുണ്ടെന്നു കസ്റ്റംസിനു സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് വന്കുടലിന്‍റെ ഭാഗത്ത് ഏഴു സ്വര്‍ണ ലോഹങ്ങള്‍ കണ്ടെത്തിയത്. മൂന്നു ദിവസത്തെ പരിശ്രമത്തിനോടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ശാസ്ത്രക്രിയയില്‍  വന്കുടലിന്‍റെ  ഭാഗത്ത്‌ നിന്ന് 7.8 ലക്ഷം രൂപയുടെ 260 ഗ്രാം സ്വര്‍ണം പുറത്തെടുത്തത്. ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങാന്‍ പാകത്തിലുള്ള ഏഴു ഗോളങ്ങളായാണ് സ്വര്‍ണം ഉണ്ടായിരുന്നത്.സ്വര്‍ണം പുറത്തു വരാന്‍ മരുന്ന് നല്‍കുകയും ഇയാള്‍ക്കായി പ്രതേക ശുചിമുറി തയ്യാറാക്കുകയും ചെയ്തിരുന്നു.

നവാസിനെതിരെ കസ്റ്റംസ് കേസെടുത്തു. ഇയാള്‍ കളളക്കടത്ത് കരിയറാണെന്ന് സംശയിക്കുന്നു. നേരത്തേയും സ്വര്‍ണം കടത്തിയതായി ചോദ്യംചെയ്യലില്‍ ഇയാള്‍  സമ്മതിച്ചിട്ടുണ്ട്. 10,000 രൂപയും വിമാനടിക്കറ്റുമാണ് ഇയാള്‍ക്ക് സ്വര്‍ണക്കടത്തു മാഫിയ വാഗ്ദാനംചെയ്തിരുന്നത് എന്ന് സമ്മതിച്ചു.

prp

Related posts

Leave a Reply

*