നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധാകനുമായ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി സെപ്തംബര്‍ 13-ലേക്ക് മാറ്റിവെച്ചു.അറസ്റ്റ് തടയണമെന്ന ആവശ്യവും  ഹൈക്കോടതി തള്ളി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിന് മുമ്പാകെയാണ് വന്നത്. ഓണാവധിക്ക് ശേഷം കോടതി 13ന് തുറക്കുമ്പോള്‍ സ്ഥിരം ബഞ്ചിന് മുമ്പാകെയായിരിക്കും ഈ ഹര്‍ജി എത്തുക.

അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ, അസിഡിറ്റി പ്രശ്നത്തെ തുടര്‍ന്ന് ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.നിലവിലത്തെ സാഹചര്യത്തില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനും പൊലീസിന് തടസമില്ല. അറസ്റ്റ് തടയണമെന്ന ആവശ്യം പ്രതിഭാഗം മുന്നോട്ടുവച്ചിട്ടുമില്ല. നാദിര്‍ഷ ആശുപത്രി വിട്ടാലുടന്‍ ചോദ്യം ചെയ്യാനും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാനും തന്നെയാണ് പൊലീസിന്‍റെ തീരുമാനമെന്നാണ് പുതിയ വിവരം.കേസില്‍ തെളിവ് നശിപ്പിക്കുന്നതിലും ഗൂഢാലോചനയിലും നാദിര്‍ഷയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും.

ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷയെ സംശയത്തിന്റെ നിഴലിലാക്കിയത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂറോളം നാദിര്‍ഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു.

 

 

 

prp

Related posts

Leave a Reply

*