നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധാകനുമായ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി സെപ്തംബര്‍ 13-ലേക്ക് മാറ്റിവെച്ചു.അറസ്റ്റ് തടയണമെന്ന ആവശ്യവും  ഹൈക്കോടതി തള്ളി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിന് മുമ്പാകെയാണ് വന്നത്. ഓണാവധിക്ക് ശേഷം കോടതി 13ന് തുറക്കുമ്പോള്‍ സ്ഥിരം ബഞ്ചിന് മുമ്പാകെയായിരിക്കും ഈ ഹര്‍ജി എത്തുക. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ, അസിഡിറ്റി പ്രശ്നത്തെ തുടര്‍ന്ന് ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.നിലവിലത്തെ […]

നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി.കേസുമായി തനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും കേസന്വേഷണത്തോട് തുടക്കം മുതല്‍ക്കേ സഹകരിചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു  . മുന്‍കൂര്‍ ജാമ്യം തേടിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു . നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് പങ്കില്ലെന്നയിരുന്നു പോലീസ് ആദ്യം വിശ്വസിച്ചിരുന്നത്.എന്നാല്‍ അതിന് ശേഷം നടന്ന പല കാര്യങ്ങളും നാദിര്‍ഷയ്ക്ക് അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.മുന്‍പ് ദിലീപിനോടൊപ്പം നാദിര്‍ഷയെയും […]

ദിലീപിന് ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നിലവിലെ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അന്ഗികരിക്കുകയായിരുന്നു.  പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയും മറ്റ് തെളിവുകളും പരിഗണിച്ച കോടതി ദിലീപിനെതിരെ പ്രഥമദൃഷ്ട്യ തെളിവുണ്ട് എന്ന് വിലയിരുത്തുകയായിരുന്നു.  കേസ് അതിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ നിരസിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതി […]

പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈകോടതി; ജമ്യാപേക്ഷ തള്ളി

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ റിമാന്‍ഡില്‍ കഴിയുന്ന ന​ട​ന്‍ ദി​ലീ​പിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ശക്തമായ അഭിപ്രായ പ്രകടനത്തോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി അ​ന്യാ​യ​മാ​യാ​ണ്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ല്‍ ത​ട​ങ്ക​ല്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യിരുന്നു ദിലീപിന്‍റെ ഹരജിയിലെ​ ആ​വ​ശ്യം. കേസിന്‍റെ അന്വേഷണം  നടന്നുവരുകയാണ്. തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ട്. ഈ […]