പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈകോടതി; ജമ്യാപേക്ഷ തള്ളി

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ റിമാന്‍ഡില്‍ കഴിയുന്ന ന​ട​ന്‍ ദി​ലീ​പിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ശക്തമായ അഭിപ്രായ പ്രകടനത്തോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി അ​ന്യാ​യ​മാ​യാ​ണ്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ല്‍ ത​ട​ങ്ക​ല്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യിരുന്നു ദിലീപിന്‍റെ ഹരജിയിലെ​ ആ​വ​ശ്യം.

കേസിന്‍റെ അന്വേഷണം  നടന്നുവരുകയാണ്. തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കും തുടങ്ങിയ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. കേസില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല. പ്രമുഖ താരവും സമൂഹത്തിലെ ഉന്നതനും ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന വാദവും കോടതി അംഗീകരിച്ചു. നിര്‍ണായക തെളിവ് കണ്ടെത്താത്തത് ഇരക്ക് ഭീഷണിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

 

 

prp

Related posts

Leave a Reply

*