ലോകകപ്പ് വഴുതിയെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തിന്‍റെ അഭിനന്ദനം

ന്യൂഡല്‍ഹി: ലോകകപ്പ് കിരീടം വഴുതിപ്പോയെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തിന്റെ പ്രശംസ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍, യുവരാജ് സിങ്ങ്, ശിഖര്‍ ധവാന്‍, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ നിരവധി പ്രമുഖരാണ്  ഇന്ത്യക്ക് അഭിനന്ദനമറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
“നിങ്ങള്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പക്ഷേ ചില സമയത്ത് നമ്മള്‍ പ്രതീക്ഷിച്ചതു പോലെ നടക്കില്ല” തോല്‍വിക്ക് ശേഷം നിരാശ നിഴലിക്കുന്ന മുഖവുമായി നിന്ന ഇന്ത്യന്‍ ടീമിന് സച്ചിന്‍ ആശ്വാസം പകര്‍ന്നു. നിങ്ങളുടെ ആര്‍ജവത്തിന് സല്യൂട്ട് എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

 

prp

Related posts

Leave a Reply

*