പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍- video viral

ദുബായ്: ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 19ന് നടന്ന മത്സരം കാണാനെത്തിയതാണ് 29-കാരനായ ആദില്‍ താജ്. മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഒരു ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേട്ടപ്പോള്‍ രോമാഞ്ചം അനുഭവപ്പെട്ടതായി താജ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം […]

കാര്യവട്ടം ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ . തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്‌. നവംബര്‍ ഒന്നിനാണ് ഏകദിന മത്സരം നടക്കുന്നത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.

പൂനെ സിറ്റി കോച്ചിന് സസ്‌പെന്‍ഷന്‍

പൂനെ: പൂനെ സിറ്റി കോച്ച്‌ റാങ്കോ പോപോവിച്ചിനെതിരെ വീണ്ടും അച്ചടക്ക നടപടി. ഇത്തവണ റാങ്കോ പോപോവിചിനെ എ ഐ എഫ് എഫ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിന് ഇടയിലും ശേഷവും ഒഫീഷ്യല്‍സിനോട് മോശം പെരുമാറ്റം നടത്തിയതിനാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍. മാര്‍ച്ച 16ന് മാത്രമെ സസ്പെന്‍ഷന്‍ നടപടിയില്‍ റാങ്കോ പൊപോവിചിന്റെ ഭാഗം ഇനി ഐ എസ് എല്‍ കമ്മിറ്റി കേള്‍ക്കു. അതുവരെ റാങ്കോ പോപോവിച് സസ്പെന്‍ഷനില്‍ തന്നെ ആയിരിക്കും. സീസണില്‍ ഇത് മൂന്നാം തവണയാണ് റാങ്കോ പോപോവിച് അച്ചടക്ക […]

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്  ബി. വിനോദ് കുമാര്‍ രാജിവച്ചു

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്  ബി. വിനോദ് കുമാര്‍ രാജിവച്ചു.  ഇടുക്കി ജില്ലാ ക്രിക്കറ്റ് ഘടകത്തിനു നേരെ ഉയര്‍ന്ന ആരോപണങ്ങളാണ് രാജിക്ക് കാരണം. വിനോദാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നത്.  ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുമയി ബന്ധപ്പെട്ട് കെ.സി.എ നേരത്തെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് രാജി. വിനോദിന് പകരം പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല റോങ്ക്ളിന്‍ ജോണിനാണ്.

തിരുവനന്തപുരം ആവേശത്തിരയില്‍;രാജ്യാന്തര ക്രിക്കറ്റ് മത്സരം ഇന്ന്‍

തിരുവനന്തപുരം: 29 വര്‍ഷങ്ങള്‍ക്ക് ശേഷം  രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്‍റെ ആവേശത്തിലാണ് തിരുവനന്തപുരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ – ന്യൂസീലാന്‍ഡ് 20-20 അരങ്ങേറുകയാണ്. വൈകിട്ട് ഏഴു മണിമുതലാണ് മല്‍സരം. മല്‍സരത്തിനായി താരങ്ങള്‍ ഉച്ചയ്ക്ക് ശേഷം കോവളത്തെ ഹോട്ടലില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. കാണികളെ ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.   എന്നാല്‍ തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആശങ്കയുണ്ട്. മത്സര ദിവസമെങ്കിലും മഴ മാറി നില്‍ക്കണമെന്നാണ് ക്രിക്കറ്റ് […]

ലോകകപ്പ് വഴുതിയെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തിന്‍റെ അഭിനന്ദനം

ന്യൂഡല്‍ഹി: ലോകകപ്പ് കിരീടം വഴുതിപ്പോയെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തിന്റെ പ്രശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍, യുവരാജ് സിങ്ങ്, ശിഖര്‍ ധവാന്‍, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ നിരവധി പ്രമുഖരാണ്  ഇന്ത്യക്ക് അഭിനന്ദനമറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. “നിങ്ങള്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പക്ഷേ ചില സമയത്ത് നമ്മള്‍ പ്രതീക്ഷിച്ചതു പോലെ നടക്കില്ല” തോല്‍വിക്ക് ശേഷം […]

വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ

ഭീകരാക്രമണത്തെ ഭയന്ന് പാക്കിസ്താനില്‍ പര്യടനത്തിന് വിസമ്മതിച്ച വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്‍. 2009ൽ പാക്ക് പര്യടനത്തിടെ ശ്രീലങ്കന്‍