വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ

ഭീകരാക്രമണത്തെ ഭയന്ന് പാക്കിസ്താനില്‍ പര്യടനത്തിന് വിസമ്മതിച്ച വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്‍. 2009ൽ പാക്ക് പര്യടനത്തിടെ ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിനു നേരെ തീവ്രവാദി ആക്രമണമുണ്ടായതിനു ശേഷം മറ്റു പ്രമുഖ ടീമുകൾ പാക്കിസ്ഥാൻ പര്യടനത്തിന് ഇതുവരെ തയാറായിട്ടില്ല.

247203

വിദേശ ടീമുകളെ പര്യടനത്തിനെത്തിക്കാനുള്ള ഊർജിത ശ്രമത്തിന്‍റെ ഭാഗമായി ശക്തമായ സുരക്ഷയൊരുക്കിയ നാല് ബുള്ളറ്റ് പ്രൂഫ് ബസുകളാണ് പാക്കിസ്ഥാൻ വാങ്ങിയിരിക്കുന്നത്. താരങ്ങൾക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തി വിദേശ ടീമുകളെ പാക്കിസ്ഥാനിൽ പര്യടനം നടത്താൻ പ്രേരിക്കുകയാണ് ലക്ഷ്യം. രാജ്യാന്തര ക്രിക്കറ്റിന് വീണ്ടും വേദിയാകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ നീക്കങ്ങൾ. പാക്കിസ്ഥാനിൽ പര്യടനത്തിന് ക്ഷണിച്ചുകൊണ്ട് വിദേശ ടീമുകളുമായി നടത്തുന്ന ചർച്ചകളിൽ പുതിയ സുരക്ഷാ മുന്നൊരുക്കങ്ങൾ ക്രിക്കറ്റ് ബോർഡ് വിശദീകരിക്കും. വിദേശ ടീമുകളുടെ പര്യടനം ഉറപ്പാക്കാൻ ബുള്ളറ്റ് പ്രൂഫ് ബസുകളുടെ ലഭ്യത സഹായകരമാകുമെന്നാണ് ബോർഡിന്‍റെ പ്രതീക്ഷ.

prp

Related posts

Leave a Reply

*