ഉഴവൂര്‍ വിജയന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും

കോട്ടയം: ഇന്നലെ അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ സംസ്കാരം   കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള കാരാംകുന്നേല്‍ വീട്ട് വളപ്പില്‍ ഇന്ന് നടക്കും. സംസ്ഥാനബഹുമതികളോടെ നടത്തപ്പെടുന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍  പങ്കെടുക്കും.

ഇന്നലെ കോട്ടയത്ത് പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമുഹത്തിലെ നാനാതുറയിലും പെട്ട  ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

കരള്‍-പ്രമേഹ രോഗബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഴവൂര്‍ വിജയന്റെ അന്ത്യം. ഈ മാസം 11 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടുവൃക്കകളും പ്രവര്‍ത്തനരഹിതമായി. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

prp

Related posts

Leave a Reply

*