ഏറെ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള ഒരു പാട്ട്! വൈക്കം വിജയലക്ഷ്മി ആലപിച്ച സുന്ദര ഗാനം

ബിനു ഉലഹന്നാന്‍റെ സംവിധാനത്തില്‍ ജോണി സി ഡേവിഡ്‌ നിര്‍മ്മിച്ച് ത്രിയേഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിഞ്ഞൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് “മെല്ലെ”.  ‘പുഞ്ചപാടത്തെ.. പൂങ്കുയിലേ.. ‘ എന്നു തുടങ്ങുന്ന ഇതിലെ ശ്രവണസുന്ദരമായ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ഏറെ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള ഈ ഗാനം ഈണമിട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത് വിജയ്‌ ജേക്കബ് ആണ്. സന്തോഷ്‌ വര്‍മ്മയുടെതാണ് വരികള്‍.

അമിത്‌ ചക്കാലക്കല്‍, തനുജ കാര്‍ത്തിക്‌, ജോയ്‌ മാത്യു, പി ബാലചന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഉടന്‍ റിലീസിനെത്തും.

Related posts

Leave a Reply

*