അരങ്ങേറ്റം ഗംഭീരമാക്കി വിജയ്‌ ജേക്കബ്; “പുഞ്ചപാടത്തെ പൂങ്കുയിലിന്” മികച്ച പ്രതികരണം

പ്രമുഖ കീ ബോര്‍ഡ് പ്രോഗ്രാമര്‍ വിജയ്‌ ജേക്കബ് ഈണമിട്ട മെല്ലെ എന്ന ചിത്രത്തിലെ  ‘പുഞ്ചപാടത്തെ.. പൂങ്കുയിലേ.. എന്ന ഗാനത്തിന് മികച്ച പ്രതികരണം. ജാസി ഗിഫ്റ്റ്, ബിജിബാല്‍, ദിപക് ദേവ്, എം. ജയചന്ദ്രന്‍ തുടങ്ങിയ സംഗിത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച വിജയ്‌ ജേക്കബ് ആദ്യമായി സംഗിത സംവിധാനം നിര്‍വഹിച്ച ഗാനമാണ് ‘പുഞ്ചപാടത്തെ പൂങ്കുയിലേ’. നവാഗതനായ ബിനു ഉലഹന്നാന്‍ സംവിധാനം ചെയ്ത “മെല്ലെ” യുടെ പശ്ചാത്തല സംഗിതം ഒരുക്കുന്നതിനോടൊപ്പം  ഈ ചിത്രത്തിലെ ഒരു ഗാനത്തിനുകൂടി ഈണമിടാന്‍ വിജയ്‌ നിയോഗിക്കപ്പെടുകയായിരുന്നു. വൈക്കം വിജയലക്ഷ്മി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് […]

ഏറെ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള ഒരു പാട്ട്! വൈക്കം വിജയലക്ഷ്മി ആലപിച്ച സുന്ദര ഗാനം

ബിനു ഉലഹന്നാന്‍റെ സംവിധാനത്തില്‍ ജോണി സി ഡേവിഡ്‌ നിര്‍മ്മിച്ച് ത്രിയേഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിഞ്ഞൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് “മെല്ലെ”.  ‘പുഞ്ചപാടത്തെ.. പൂങ്കുയിലേ.. ‘ എന്നു തുടങ്ങുന്ന ഇതിലെ ശ്രവണസുന്ദരമായ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ഏറെ നാളുകൾക്ക് ശേഷം മണ്ണിന്റെ മണമുള്ള ഈ ഗാനം ഈണമിട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത് വിജയ്‌ ജേക്കബ് ആണ്. സന്തോഷ്‌ വര്‍മ്മയുടെതാണ് വരികള്‍. അമിത്‌ ചക്കാലക്കല്‍, തനുജ കാര്‍ത്തിക്‌, ജോയ്‌ മാത്യു, പി ബാലചന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഉടന്‍ റിലീസിനെത്തും.