ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ധനസഹായം

തിരുവനന്തപുരം: അന്തരിച്ച എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉഴവൂർ വിജയന്റെ ചികിത്സയ്ക്ക് ചെലവായ തുകയിലേക്ക് അ‌ഞ്ച് ലക്ഷം രൂപയും, രണ്ട് പെൺ മക്കളുടെ വിദ്യഭ്യാസത്തിനുള്ള ചെലവിനായി പത്ത് ലക്ഷം രൂപ വീതവും ധനസഹായവും നല്‍കാന്‍  ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനം എടുത്തു.

ഉഴവൂര്‍ വിജയന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും

കോട്ടയം: ഇന്നലെ അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ സംസ്കാരം   കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള കാരാംകുന്നേല്‍ വീട്ട് വളപ്പില്‍ ഇന്ന് നടക്കും. സംസ്ഥാനബഹുമതികളോടെ നടത്തപ്പെടുന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍  പങ്കെടുക്കും. ഇന്നലെ കോട്ടയത്ത് പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമുഹത്തിലെ നാനാതുറയിലും പെട്ട  ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കരള്‍-പ്രമേഹ രോഗബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഴവൂര്‍ വിജയന്റെ അന്ത്യം. ഈ മാസം 11 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. അസുഖങ്ങളെ […]