ദിലീപ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് അനൂപ്‌ ചന്ദ്രന്‍

കൊച്ചി; സിനിമയിലെ തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി നടന്‍ അനൂപ് ചന്ദ്രന്‍. മോസ് ആന്‍റ്ക്യാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍, തന്നെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നിരവധി അവസരങ്ങള്‍ പിന്നീട് നഷ്ടമായെന്നും അനൂപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മിമിക്രിയെ കുറിച്ച്‌ അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്‍റെ  വിദ്വേഷമെന്നും അനൂപ് മൊഴിയില്‍ പറഞ്ഞു.

ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ദിലീപ് ഫോണില്‍ വിളിച്ചിരുന്നു. മലയാള സിനിമയിലെ മിമിക്രിയെ കുറിച്ചൊക്കെ പറയാന്‍  നീ  വളര്‍ന്നോ എന്നായിരുന്നു ചോദ്യം. മലയാള സിനിമയില്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു മോസ്ആന്‍റ് ക്യാറ്റിന്‍റെ ചിത്രീകരണത്തിനിടയില്‍ ഭീഷണിപ്പെടുത്തിയത്. ഇതിന് ശേഷം പല സംവിധായകരും തനിക്ക് അവസരം നല്‍കിയില്ലെന്നും അനൂപ് പറഞ്ഞു.

ദിലീപിനൊപ്പം കാര്യസ്ഥന്‍, വിനോദയാത്ര, പാസഞ്ചര്‍, മുല്ല തുടങ്ങി അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അനൂപ് ചന്ദ്രന്‍.

prp

Related posts

Leave a Reply

*