നാദിര്‍ഷ ആശുപത്രി വിട്ടു

 

കൊച്ചി:  നെഞ്ച് വേദനയെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദിര്‍ഷ  ആശുപത്രി വിട്ടു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച    ചോദ്യം ചെയ്യാനിരിക്കെയാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആശുപത്രി വിടാന്‍  തയ്യാറാവാതെ ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹം  ആശുപത്രി വിട്ടത്.അതേസമയം പോലീസ് ഇടപെട്ടാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തു നീക്കിയതെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ 13 നു പരിഗണിക്കാനിരിക്കുകയാണ്.

കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.അന്ന് നാദിര്‍ഷ നല്‍കിയ മൊഴി കളവാണെന്ന് പോലീസിന് സംശയമുണ്ട്. കൂടാതെ നടിയെ ആക്രമിക്കുന്നതിന്‍റെ  ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും  ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്

prp

Related posts

Leave a Reply

*