ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ല. രണ്ട് ദിവസത്തിനകം  ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ  അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള  പറഞ്ഞു. തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ  അടിസ്ഥാനത്തില്‍ നാദിര്‍ഷാ നാളെ രാവിലെ പത്ത് മണിക്ക്  മുന്‍പ്  ആലുവ പൊലീസ് ക്ലബില്‍    ഹാജരാകുമെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്   18  ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. […]

നാദിര്‍ഷാ തനിക്ക് പണം നല്‍കിയെന്ന നിലപാടില്‍ ഉറച്ചു പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  താന്‍   നാദിര്‍ഷായില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി വെളിപ്പെടുത്തിയത്. ദിലീപ് പറഞ്ഞിട്ടാണെന്നും സുനി പൊലീസിന് മൊഴി നല്‍കി. നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്‍റെ  മാനേജരില്‍ നിന്ന് പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഋത്വിക് […]

ദിലീപ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് അനൂപ്‌ ചന്ദ്രന്‍

കൊച്ചി; സിനിമയിലെ തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി നടന്‍ അനൂപ് ചന്ദ്രന്‍. മോസ് ആന്‍റ്ക്യാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍, തന്നെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നിരവധി അവസരങ്ങള്‍ പിന്നീട് നഷ്ടമായെന്നും അനൂപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മിമിക്രിയെ കുറിച്ച്‌ അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്‍റെ  വിദ്വേഷമെന്നും അനൂപ് മൊഴിയില്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ദിലീപ് ഫോണില്‍ വിളിച്ചിരുന്നു. മലയാള സിനിമയിലെ മിമിക്രിയെ കുറിച്ചൊക്കെ പറയാന്‍  നീ  വളര്‍ന്നോ എന്നായിരുന്നു ചോദ്യം. മലയാള […]

   നാദിര്‍ഷ ആശുപത്രി വിട്ടു

  കൊച്ചി:  നെഞ്ച് വേദനയെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദിര്‍ഷ  ആശുപത്രി വിട്ടു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച    ചോദ്യം ചെയ്യാനിരിക്കെയാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആശുപത്രി വിടാന്‍  തയ്യാറാവാതെ ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹം  ആശുപത്രി വിട്ടത്.അതേസമയം പോലീസ് ഇടപെട്ടാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തു നീക്കിയതെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ 13 നു പരിഗണിക്കാനിരിക്കുകയാണ്. കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം കോടതിയെ […]

നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധാകനുമായ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി സെപ്തംബര്‍ 13-ലേക്ക് മാറ്റിവെച്ചു.അറസ്റ്റ് തടയണമെന്ന ആവശ്യവും  ഹൈക്കോടതി തള്ളി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിന് മുമ്പാകെയാണ് വന്നത്. ഓണാവധിക്ക് ശേഷം കോടതി 13ന് തുറക്കുമ്പോള്‍ സ്ഥിരം ബഞ്ചിന് മുമ്പാകെയായിരിക്കും ഈ ഹര്‍ജി എത്തുക. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ, അസിഡിറ്റി പ്രശ്നത്തെ തുടര്‍ന്ന് ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.നിലവിലത്തെ […]