നാദിര്‍ഷാ തനിക്ക് പണം നല്‍കിയെന്ന നിലപാടില്‍ ഉറച്ചു പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  താന്‍   നാദിര്‍ഷായില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി വെളിപ്പെടുത്തിയത്. ദിലീപ് പറഞ്ഞിട്ടാണെന്നും സുനി പൊലീസിന് മൊഴി നല്‍കി.

നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്‍റെ  മാനേജരില്‍ നിന്ന് പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്‍റെ  പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ദിലീപാണ്. ദിലീപിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം വാങ്ങിയതെന്ന് സുനി പറഞ്ഞെങ്കിലും നാദിര്‍ഷാക്ക് ഇക്കാര്യത്തില്‍ അറിവുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

 

prp

Related posts

Leave a Reply

*