ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍  ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും.പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക.

ദിലീപിന്‍റെ  മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്.ഒക്ടോബര്‍ 16 നാണ് ദിലീപിന്‍റെ  അറസ്റ്റിന് 90 ദിവസം പൂര്‍ത്തിയാവുന്നത്.ആ കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ സ്വാഭാവിക ജാമ്യത്തിനുള്ള ശ്രമം തടയാനാണ് പോലീസിന്‍റെ  ശ്രമം.  നേരത്തെ ദിലീപിന്‍റെ  ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചില്‍ തന്നെയാവും പുതിയ ജാമ്യഹര്‍ജിയും പരിഗണനയ്ക്ക് വരിക.

 

prp

Related posts

Leave a Reply

*