പാലക്കാട് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തി. പൂളയ്ക്കല്‍ പറമ്പില്‍  സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ കൊല്ലപ്പെട്ടതായി പുലര്‍ച്ചെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്.

ആലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.  സ്വാമിനാഥനെ ആയുധമുപയോഗിച്ച്‌ കഴുത്തറുത്തും  പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതക സമയത്ത് മകന്‍റെ   ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

തനിക്ക് വധ ഭീഷണിയുണ്ടെന്നു    സ്വാമിനാഥന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് മരുമകള്‍ അവരുടെ കൂടെ താമസിക്കാന്‍  തുടങ്ങിയത്. മൃതദേഹങ്ങള്‍  പോസ്റ്റ്‌മോര്‍ട്ട ത്തിനായി അയച്ചു.പോലീസും വിരലടയാള വിഗഗ്ദ്ധനും  അന്വേഷണം ആരംഭിച്ചു.

 

prp

Related posts

Leave a Reply

*