രാമലീല 28 നു  തീയറ്ററുകളില്‍ എത്തും

കൊച്ചി; ദിലീപ് നായകനായി എത്തുന്ന രാമലീല  ഈ മാസം 28 നു  തീയറ്ററുകളില്‍ എത്തും.  ഓണം റിലീസ് ചിത്രങ്ങള്‍ എല്ലാം തന്നെ ശരാശരിയില്‍ ഒതുങ്ങി എന്നതിനാല്‍ രാമലീലയ്ക് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം കിട്ടുമെന്ന പ്രതീക്ഷ  അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്‍റെ   വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.ഏപ്രില്‍ 19 പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ചിത്രത്തിന്‍റെ  മേക്കിംഗ് വീഡിയോയ്ക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്നു.

റഫീഖ് അഹമ്മദിന്‍റെ   ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. ഷാജികുമാറാണ് കാമറ കൈകാര്യം ചെയ്യുന്നത്.

prp

Related posts

Leave a Reply

*