സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും?

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി​ക്കെതി​രെ അഴിമതി  നിരോധന വകുപ്പ്​ പ്രകാരം കേസെടുത്ത് ​ ​ അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ​​   അടിസ്​ഥാനത്തില്‍ ലഭിച്ച നിയമോപദേശ പ്രകാരമാണ്​ കേസെടുക്കുക.

സരിതാ എസ് നായര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, സരിതയുടെ കത്തില്‍ പറയുന്നവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.  അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെയും സരിതാ എസ് നായരേയും സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും പേഴ്​സണല്‍ സ്​റ്റാഫ്​ അംഗങ്ങളും ഉള്‍പ്പെട്ടിക്കുണ്ടെന്നും ഇവ​രെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്​ണന്‍ പൊലീസിനെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്​.  തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ശുപാര്‍ശയുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു.

 

prp

Related posts

Leave a Reply

*