റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ മാര്‍ഗം തേടും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍റെ  റിപ്പോര്‍ട്ട്​ ലഭിക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടു​മെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വസ്​തുതകളെ കൃത്യമായി വിലയിരുത്തുന്നതിനും ആരുടെയൊ​ക്കെ മൊഴികളാണ്​ തങ്ങള്‍ക്കെതിരെയുള്ളത്​ എന്ന്​ മനസിലാക്കുന്നതിനും കമ്മീഷന്‍ റി​പ്പോര്‍ട്ട്​ കിട്ടണം. റിപ്പോര്‍ട്ട്​ കിട്ടാന്‍ നിയമപരമായി എന്തു ചെയ്യാനാകുമെന്ന്​ നോക്കുമെന്നും  അദ്ദേഹം  മാധ്യമങ്ങളോട്​ പറഞ്ഞു.

അന്വേഷണത്തെ ഭയക്കുന്നില്ലെന്നും കേസിനെ രാഷ്ട്രീയമായി നേരിടുന്നതിനെകുറിച്ച്‌ പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടാക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത്  നല്‍കാന്‍ സാധിക്കില്ലെന്നും  ജുഡീഷ്യല്‍ കമ്മീഷന്‍റെ  റിപ്പോര്‍ട്ട്  പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

 

prp

Related posts

Leave a Reply

*