വിദേശ ചികിത്സയ്ക്കായി അവധിയില്‍ പ്രവേശിക്കാനൊരുങ്ങി തോമസ്‌ ചാണ്ടി

തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ട് കായല്‍ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടയില്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഗതാഗത മന്ത്രി തോമസ് ചാണ്ടി . അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേയ്ക്കാണ് അദ്ദേഹം  അവധിയില്‍ പ്രവേശിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന്‍ ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് തോമസ് ചാണ്ടി നല്‍കുന്ന വിശദീകരണം. ഇതിനെ തുടര്‍ന്ന് വകുപ്പ് ചുമതലകള്‍  മറ്റൊരു മന്ത്രിയെ ഏല്‍പ്പിക്കും.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്  തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കുകയാണ്.  ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ അവധി.

 

 

 

prp

Related posts

Leave a Reply

*