മാന്‍ ബുക്കര്‍ പ്രൈസ് ജോര്‍ജ് സൗണ്ടേഴ്സിന്

ലണ്ടന്‍ :  ഈ വര്‍ഷത്തെ മാന്‍  ബുക്കര്‍ പുരസ്കാരം അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് സൗണ്ടേഴ്സിന്. അദ്ദേഹത്തിന്‍റെ  ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത് .  ​മാന്‍ ബുക്കര്‍ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ്  സൗണ്ടേഴ്സ്. 66,​000 യു.എസ് ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക.

1862ല്‍ യു എസ് പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കണ്‍ വാഷിംഗ്ടണിലെ സെമിത്തേരിയില്‍ തന്‍റെ  മകനെ സന്ദര്‍ശിച്ച സംഭവത്തെ ആസ്പദമാക്കിയാണ്  ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ രചിച്ചിരിക്കുന്നത്. പതിനൊന്നാം വയസില്‍ ടൈഫോയിഡ് ബാധിച്ചാണ് അദ്ദേഹത്തിന്‍റെ   മകനായ വില്യം ലിങ്കണ്‍  മരിച്ചത്.

ലിങ്കണിന്‍റെ  ജീവിതവും അമേരിക്കയിലെ സിവില്‍ യുദ്ധവുമാണ് പുസ്തകത്തില്‍ പ്രമേയമാകുന്നത്. വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് നോവലിലെ പ്രതിപാദ്യമെന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

 

 

 

 

 

prp

Leave a Reply

*