ഡിജിപിയുടെ ഉത്തരവ് പല സ്റ്റേ,ഷനുകളിലും പാലിക്കപ്പെടുന്നില്ല; പോലീസ് സേനയ്ക്കിടയില്‍ അമര്‍ഷം രൂക്ഷം

വടകര: കോവിഡ് 19 കാലത്ത് പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള ഡ്യൂട്ടി സമയം സംബന്ധിച്ച്‌ ഡിജിപി ഇറക്കിയ ഉത്തരവ് റൂറല്‍ പോലീസ് പരിധിയില്‍ പാലിക്കുന്നിലെന്ന ആക്ഷേപം ഉയരുന്നു. ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരാഴ്ച ഡ്യൂട്ടി പൂര്‍ത്തിയാക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് തൊട്ടടുത്ത ഏഴു ദിവസം പൂര്‍ണ വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പല സ്റ്റേഷനുകളിലും ഒരാഴ്ച കഴിഞ്ഞിട്ടും ഡ്യൂട്ടിക്കു വരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പരാതി ഉയരുന്നത്. കോവിഡ് കാലത്തു പോലീസിനെ സംബന്ധിച്ചെടുത്തോളം ഡ്യൂട്ടി ഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ക്വാറന്റൈന്‍ […]

പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ശ്രമം; 20 കിലോ സ്‌ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ സുരക്ഷാ സൈന്യം പിടിച്ചെടുത്ത് നിര്‍വീര്യമാക്കി

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പുല്‍വാമയില്‍ സ്‌ഫോടനം നടത്താന്‍ ശ്രമം നടത്തിയത് സുരക്ഷാസേന പരാജയപ്പെടുത്തി. കാറില്‍ സ്‌ഫോടക വസ്തുവുമായി എത്തി ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്. സുരക്ഷാ സേന വാഹനം തടഞ്ഞു നിര്‍ത്തി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിന്റില്‍ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, വാഹനം ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചു. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഐജിവിജയ് കുമാര്‍ പറഞ്ഞു. […]

ഇന്ത്യയില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക്​ തിരിച്ചടി നല്‍കും -പാക്​ വിദേശകാര്യമന്ത്രി

ഇസ്​ലാമാബാദ്​: ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏത്​ ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന്​ പാക്​ വിദേശകാര്യ മന്ത്രി ഷാ മഹ്​മൂദ്​ ഖുറേശി. ഏതു തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാന്‍ രാജ്യത്തെ ജനങ്ങളും സായുധസേനയും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്​താനെ പ്രകോപിപ്പിക്കുകയാണ്​ ഇന്ത്യയുടെ ലക്ഷ്യം. ഞങ്ങള്‍ ക്ഷമിച്ചിരിക്കുകയാണ്​. സംയമനം തുടരാന്‍ തന്നെയാണ്​ തീരുമാനം. എന്നാല്‍ ഇത്​ ഞങ്ങളുടെ ബലഹീനതയായി കാണരുതെന്നും ഷാ മഹ്​മൂദ്​ ഖുറേശി മുന്നറിയിപ്പു നല്‍കി.ബുധനാഴ്​ച ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചു വീഴ്​ത്തിയതായി പാകിസ്​താന്‍ അവകാശപ്പെട്ടിരുന്നു….

ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിടും; പൊതുഗതാഗതത്തില്‍ നിയന്ത്രണങ്ങളുണ്ടാകും

ന്യൂദല്‍ഹി: നാലാഘട്ടം മെയ് 31ന് പൂര്‍ത്തിയാകാനിരിക്കെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അഞ്ചാഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിടാനാണ് തീരുമാനം. ആരാധാനാലയങ്ങള്‍ അടക്കം തുറക്കുന്നത് കോവിഡിന്റെ സ്ഥിതി അനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. എന്നാല്‍, പൊതുഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന നിര്‍ദേശമാകും കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയത് തുടരുകയും ചെയ്യും. മെയ് 17നാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. നാലാംഘട്ട ലോക്ക്ഡൗണില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ […]

ലോക്ക്‌ഡൗണ്‍ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, പൊതുമാര്‍ഗനിര്‍ദേശം മാത്രം കേന്ദ്രം നല്‍കും,​ ശുപാര്‍ശ പ്രധാനമന്ത്രിക്ക് കൈമാറി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നാലാംഘട്ട ലോക്ക്‌ഡൗണ്‍ ഞായറാഴ്ച്ച അവസാനിരിക്കെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ മന്ത്രിതല സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ശുപാര്‍ശകളിലാണ് ഇക്കാര്യമുളളത്. ആരാധനാലയങ്ങള്‍ തുറക്കുക, ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക എന്നിവ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസ് ജൂലായ് മുതലേ പുന:രാരംഭിക്കൂ. ഷോപ്പിംഗ് മാളുകള്‍ തുറക്കുന്ന കാര്യത്തില്‍ കരുതലോടെ തീരുമാനമെടുത്താല്‍ മതിയെന്നാണ് മന്ത്രിതല സമിതിയുടെ […]

രാജ്യത്ത് പ്രതിദിനം പരിശോധിക്കുന്നത് 1.1 ലക്ഷം സാമ്ബിളുകള്‍; ലോകത്തെ ഏറ്റവും താഴ്ന്ന മരണനിരക്ക്

ന്യൂദല്‍ഹി: കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി രാജ്യത്ത് നിലവില്‍ പരിശോധിക്കുന്നത് പ്രതിദിനം 1.1 ലക്ഷം സാമ്ബിളുകള്‍. കോവിഡ് പരിശോധനയ്ക്ക് രാജ്യത്താകെ 612 ലാബുകളാണുള്ളത്. ഐ സി എം ആര്‍ നിയന്ത്രണത്തില്‍ 430 ലാബും സ്വകാര്യ മേഖലയില്‍ 182 ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ആയിരത്തിനടുത്തുമാത്രമാണ് പരിശോധന. രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുകയാണ്. 41.61 ശതമാനമാണ് ഇപ്പോള്‍ രോഗമുക്തി നിരക്ക്. ആകെ 60,490 രോഗികള്‍ കോവിഡ് മുക്തരായി. മരണനിരക്ക് ഏപ്രില്‍ 15 വരെ 3.3 ശതമാനമായിരുന്നു. ഇപ്പോഴത് 2.87 ശതമാനമായി […]

ഭാരതത്തിനെതിരെ തിരിഞ്ഞ് കമ്മ്യൂണിസ്റ്റ് ചൈന; സൈന്യത്തോട് യുദ്ധസജ്ജമാകാന്‍ ഉത്തരവ്; അതിര്‍ത്തിയില്‍ ഇരുസേനകളും നേര്‍ക്കുനേര്‍; താക്കീതുമായി ഇന്ത്യ

ബെയ്ജിങ്: കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തയാറെടുത്ത് കമ്മ്യൂണിസ്റ്റ് ചൈന. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളോടും യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്ബോഴാണു ചിന്‍പിങ്ങിന്റെ ഈ ഉത്തരവ്. അതേസമയം, ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായി […]

സംസ്ഥാനത്തെ കൊവിഡ് സ്ഥിതി ആശങ്കയുണ്ടാക്കുന്നു ; ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് സ്ഥിതി ആശങ്കായുണ്ടാക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. വീടുകളിലെ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം അയ്യായിരം കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രോഗികളുടെ എണ്ണം കൂടുന്നതിനല്ല മരണനിരക്ക് പിടിച്ചു നിര്‍ത്താനാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പണം ഈടാക്കുന്നത് വിമര്‍ശനവിധേയമായത് മന്ത്രിസഭയില്‍ ചര്‍ച്ചയായി. നിര്‍ധനരായ പ്രവാസികള്‍ക്ക് നിരീക്ഷണം സൗജന്യമാക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മന്ത്രസഭാ യോഗത്തില്‍ പറഞ്ഞു.

വിമാനം വീണ് തകര്‍ന്നത് 20ാളം വീടുകള്‍, നിരവധി വാഹനങ്ങള്‍,​ സകലരെയും അത്ഭുതപ്പെടുത്തിയ കാഴ്ച,​ പാകിസ്ഥാനിലെ വിമാനാപകടം അന്വേഷിച്ച കമ്മിറ്റിയുടെ കണ്ടെത്തല്‍

കറാച്ചി: ലഹോറില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനനിബിഡമായ കോളനിയിലേക്ക് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നശിച്ചത് ഇരുപതോളം വീടുകളും ഇരുപത്തിനാലോളം വാഹനങ്ങളുമെന്ന് കറാച്ചി നഗരഭരണ നിര്‍വഹണകേന്ദ്രം ചുമതലപ്പെടുത്തിയ കമ്മിറ്റി കണ്ടെത്തി. 99 പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അപകടം നടന്ന സ്ഥലത്ത് രണ്ട് വീടുകള്‍ പൂര്‍ണ്ണമായും പതിനെട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നുപോയെന്ന് കമ്മിറ്റി കണ്ടെത്തി. ഡി.എന്‍എ ടെസ്റ്റിലൂടെയാണ് മരിച്ചവരെ തിരിച്ചറിയുന്നതും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കുന്നതും. ജനങ്ങള്‍ വസിച്ചിരുന്ന കോളനി ഏതാണ് […]

ജീവനക്കാരന്​ കോവിഡ്​; ‘നോക്കിയ’ തമിഴ്​നാട്ടിലെ നിര്‍മാണ പ്ലാന്‍റ്​ അടച്ചു

ചെന്നൈ: ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ബഹുരാഷ്​ട്ര കമ്ബനിയായ നോക്കിയയു​െട തമിഴ്​നാട്ടിലെ നിര്‍മാണ പ്ലാന്‍റ്​ അടച്ചു. നിര്‍മാണ പ്ലാന്‍റിലെ എത്ര ജീവനക്കാര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന വിവരം കമ്ബനി പുറത്തുവിട്ടിട്ടില്ല. അതേസമയം 42ഒാളം ജീവനക്കാര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ലോക്​ഡൗണി​​െന്‍റ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന നിര്‍മാണ യൂനിറ്റ്​ ദിവസങ്ങള്‍ക്ക്​ മുമ്ബാണ്​ പ്രവര്‍ത്തനം പുനരാരംഭിച്ചത്​. കോവിഡ്​ രോഗ വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ കമ്ബനിയില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും കാന്‍റീന്‍ സംവിധാനത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയിരുന്നതായും […]