പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ശ്രമം; 20 കിലോ സ്‌ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ സുരക്ഷാ സൈന്യം പിടിച്ചെടുത്ത് നിര്‍വീര്യമാക്കി

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പുല്‍വാമയില്‍ സ്‌ഫോടനം നടത്താന്‍ ശ്രമം നടത്തിയത് സുരക്ഷാസേന പരാജയപ്പെടുത്തി. കാറില്‍ സ്‌ഫോടക വസ്തുവുമായി എത്തി ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്. സുരക്ഷാ സേന വാഹനം തടഞ്ഞു നിര്‍ത്തി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിന്റില്‍ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, വാഹനം ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചു. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഐജിവിജയ് കുമാര്‍ പറഞ്ഞു. ര്‍

20 കിലോയിലധികം സ്ഫോടക വസ്തുക്കളാണ് വാഹനത്തില്ഡ ഉണ്ടായത്. കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.

സംസ്ഥാനത്ത് ബോംബാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി സുരക്ഷേ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും അര്‍ധ സൈന്യവും സംയുക്തമായി വ്യാപകമായി തെരച്ചില്‍ ശക്തമാക്കുകയായിരുന്നന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*