ജീവനക്കാരന്​ കോവിഡ്​; ‘നോക്കിയ’ തമിഴ്​നാട്ടിലെ നിര്‍മാണ പ്ലാന്‍റ്​ അടച്ചു

ചെന്നൈ: ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ബഹുരാഷ്​ട്ര കമ്ബനിയായ നോക്കിയയു​െട തമിഴ്​നാട്ടിലെ നിര്‍മാണ പ്ലാന്‍റ്​ അടച്ചു. നിര്‍മാണ പ്ലാന്‍റിലെ എത്ര ജീവനക്കാര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന വിവരം കമ്ബനി പുറത്തുവിട്ടിട്ടില്ല.

അതേസമയം 42ഒാളം ജീവനക്കാര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ലോക്​ഡൗണി​​െന്‍റ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന നിര്‍മാണ യൂനിറ്റ്​ ദിവസങ്ങള്‍ക്ക്​ മുമ്ബാണ്​ പ്രവര്‍ത്തനം പുനരാരംഭിച്ചത്​.

കോവിഡ്​ രോഗ വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ കമ്ബനിയില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും കാന്‍റീന്‍ സംവിധാനത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയിരുന്നതായും കമ്ബനി അധികൃതര്‍ അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ച്‌​ കമ്ബനിയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ്​ കരുതുന്നതെന്നും​ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനീസ്​ സ്​മാര്‍ട്ട്​ ഫോണ്‍ നിര്‍മാതാക്കളായ ഒാപ്പോ ജീവനക്കാര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഡല്‍ഹിയിലെ നിര്‍മാണ പ്ലാന്‍റി​​െന്‍റ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഒമ്ബതോളം ഒാപ്പോ ജീവനക്കാര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

prp

Leave a Reply

*