ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിടും; പൊതുഗതാഗതത്തില്‍ നിയന്ത്രണങ്ങളുണ്ടാകും


ന്യൂദല്‍ഹി: നാലാഘട്ടം മെയ് 31ന് പൂര്‍ത്തിയാകാനിരിക്കെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അഞ്ചാഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിടാനാണ് തീരുമാനം. ആരാധാനാലയങ്ങള്‍ അടക്കം തുറക്കുന്നത് കോവിഡിന്റെ സ്ഥിതി അനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. എന്നാല്‍, പൊതുഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന നിര്‍ദേശമാകും കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയത് തുടരുകയും ചെയ്യും.

മെയ് 17നാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. നാലാംഘട്ട ലോക്ക്ഡൗണില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കല്ല്. ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുക. എന്നാല്‍, ഓരോ സംസ്ഥാനങ്ങളുടെ സ്ഥിതക്കനുസരിച്ച്‌ തീരുമാനമെടുക്കാനും അനുമതി നല്‍കും. എന്നാല്‍, ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനാല്‍ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് നിരക്ക് വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍, കോവിഡിന്റെ വ്യാപനം കണക്കാക്കി ഇനി പൊതുനിലപാട് സാധ്യമല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

prp

Leave a Reply

*