ലോക്ക്‌ഡൗണ്‍ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, പൊതുമാര്‍ഗനിര്‍ദേശം മാത്രം കേന്ദ്രം നല്‍കും,​ ശുപാര്‍ശ പ്രധാനമന്ത്രിക്ക് കൈമാറി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നാലാംഘട്ട ലോക്ക്‌ഡൗണ്‍ ഞായറാഴ്ച്ച അവസാനിരിക്കെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ മന്ത്രിതല സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ശുപാര്‍ശകളിലാണ് ഇക്കാര്യമുളളത്.

ആരാധനാലയങ്ങള്‍ തുറക്കുക, ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക എന്നിവ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസ് ജൂലായ് മുതലേ പുന:രാരംഭിക്കൂ. ഷോപ്പിംഗ് മാളുകള്‍ തുറക്കുന്ന കാര്യത്തില്‍ കരുതലോടെ തീരുമാനമെടുത്താല്‍ മതിയെന്നാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ.

മാസ്ക് നിര്‍ബന്ധമാക്കല്‍, പൊതുഇടങ്ങളിലെ നിരീക്ഷണം തുടങ്ങി ദേശീയതലത്തില്‍ പൊതുമാര്‍ഗനിര്‍ദേശം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നല്‍കൂ. സോണുകള്‍ നിര്‍ണയിച്ച്‌ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിശ്ചയിക്കാം

prp

Leave a Reply

*