രാജ്യത്ത് പ്രതിദിനം പരിശോധിക്കുന്നത് 1.1 ലക്ഷം സാമ്ബിളുകള്‍; ലോകത്തെ ഏറ്റവും താഴ്ന്ന മരണനിരക്ക്

ന്യൂദല്‍ഹി: കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി രാജ്യത്ത് നിലവില്‍ പരിശോധിക്കുന്നത് പ്രതിദിനം 1.1 ലക്ഷം സാമ്ബിളുകള്‍. കോവിഡ് പരിശോധനയ്ക്ക് രാജ്യത്താകെ 612 ലാബുകളാണുള്ളത്. ഐ സി എം ആര്‍ നിയന്ത്രണത്തില്‍ 430 ലാബും സ്വകാര്യ മേഖലയില്‍ 182 ലാബും പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ ആയിരത്തിനടുത്തുമാത്രമാണ് പരിശോധന.

രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുകയാണ്. 41.61 ശതമാനമാണ് ഇപ്പോള്‍ രോഗമുക്തി നിരക്ക്. ആകെ 60,490 രോഗികള്‍ കോവിഡ് മുക്തരായി. മരണനിരക്ക് ഏപ്രില്‍ 15 വരെ 3.3 ശതമാനമായിരുന്നു. ഇപ്പോഴത് 2.87 ശതമാനമായി കുറഞ്ഞു. ആഗോള ശരാശരി 6.45 ശതമാനമാണ്.

ഒരു ലക്ഷത്തില്‍ 0.3 ആണ് രാജ്യത്തെ മരണനിരക്ക്. ലോകത്തെ ഏറ്റവും താഴ്ന്ന മരണനിരക്കാണിത്. ആഗോളതലത്തില്‍ ഒരു ലക്ഷം പേരില്‍ 4.4 ആണ് മരണനിരക്ക്.

രോഗവ്യാപനം തടയുന്നതിനാണ് ഗവണ്‍മെന്റ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. കൈകള്‍ ശുചിയാക്കി വയ്ക്കുന്നതിലും ശ്വസിക്കുന്നതിലും പതിവായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിലും ശ്രദ്ധ ചെലുത്തണം. കോവിഡ് പ്രതിരോധത്തിനായി ശീലങ്ങളില്‍ മാറ്റം വരുത്തണം. മാസ്‌കുകളും മുഖാവരണങ്ങളും പതിവായി ഉപയോഗിക്കുക. മുതിര്‍ന്ന പൗരന്മാരുടെയും രോഗപ്രതിരോധശേഷി കുറഞ്ഞവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ശാരീരിക അകലം സൂക്ഷിക്കലാണ് കോവിഡിനെതിരായ സാമൂഹ്യ മരുന്നായി നിലവില്‍ ലോകം പരിഗണിക്കുന്നത്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

prp

Leave a Reply

*