ഭാരതത്തിനെതിരെ തിരിഞ്ഞ് കമ്മ്യൂണിസ്റ്റ് ചൈന; സൈന്യത്തോട് യുദ്ധസജ്ജമാകാന്‍ ഉത്തരവ്; അതിര്‍ത്തിയില്‍ ഇരുസേനകളും നേര്‍ക്കുനേര്‍; താക്കീതുമായി ഇന്ത്യ

ബെയ്ജിങ്: കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തയാറെടുത്ത് കമ്മ്യൂണിസ്റ്റ് ചൈന. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളോടും യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്ബോഴാണു ചിന്‍പിങ്ങിന്റെ ഈ ഉത്തരവ്.

അതേസമയം, ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് സൈനിക നേതൃത്വത്തിലുള്ളവരുമായി പ്രധാനമന്ത്രി ഉന്നത തല യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇന്ത്യന്‍ അതിര്‍ത്തിക്കകത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തരുതെന്ന നിലപാട് ചൈന എടുത്തതോടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഏറ്റെടുത്തത്. യോഗത്തിന് പിന്നാലെ ചൈനീസ് അതിര്‍ത്തികളില്‍ ഇന്ത്യ സേനവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു.

prp

Leave a Reply

*