‘അതിര്‍ത്തി പ്രശ്നത്തില്‍ നരേന്ദ്ര മോദി അസ്വസ്ഥനാണ്’ ; മദ്ധ്യസ്ഥത വഹിക്കേണ്ടെന്ന് ഇന്ത്യ മറുപടി നല്‍കിയിട്ടും വീണ്ടും സന്നദ്ധത അറിയിച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: മദ്ധ്യസ്ഥത വഹിക്കേണ്ട എന്ന് ഇന്ത്യ തീര്‍ത്ത് പറഞ്ഞിട്ടും ട്രംപ് അടങ്ങുന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തില്‍ മദ്ധ്യസ്ഥത വഹിച്ചേ മതിയാകൂ എന്ന മനോഭാവവുമായി ട്രംപ് വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. ആ വലിയ തര്‍ക്കത്തെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പൊട്ടിത്തെറിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടന്നു കൊണ്ടിരിക്കുന്നത്. 130 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. ഇരുരാജ്യങ്ങള്‍ക്കും ശക്തമായ […]

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കണം; ഞായറാഴ്​ച ശുചീകരണ ദിനമായ ആചരിക്കണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ദിനമായ മെയ്​ 31ന്​ സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്​ബുക്കിലൂടെയാണ്​ അദ്ദേഹം ആഹ്വാനം ചെയ്​തത്​. കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാല്‍ മറ്റു രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്​ബുക്ക്​ കുറിപ്പിന്‍െറ പൂര്‍ണ്ണരൂപം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ നിസ്സീമമായ പിന്തുണ കൊണ്ടാണ്.

മദ്യം ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതും മൗലിക അവകാശമല്ല; നികുതി ചുമത്തി അതു നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍; നയം വ്യക്തമാക്കി കെജ്രിവാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: മദ്യം ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതും മൗലിക അവകാശമല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. നികുതി ചുമത്തി അതു നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മദ്യത്തിന് എഴുപതു ശതമാനം കൊറോണ നികുതി ചുമത്തിയതിന് എതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. മദ്യത്തിന്റെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അതു നികുതി ചുമത്തിയോ മറ്റേതെങ്കിലും പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയോ ആവാം. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അധിക തുക അത്തരത്തില്‍ ഒന്നാണ്- സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മദ്യം ഉപയോഗിക്കാനോ […]

സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് : സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് സംബന്ധിച്ച്‌ സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിലാണ് ഹൈക്കോടതി ഇരുകൂട്ടരോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്നും, മഴക്കാലത്തിന് മുമ്ബ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം. കേസ് അടുത്ത മാസം ആറിന് കോടതി വീണ്ടും പരിഗണിക്കും. പല അണക്കെട്ടുകളിലും ഇപ്പോള്‍ത്തന്നെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെന്നും, വൈദ്യുതോത്പ്പാദനം കുറവാണെന്നും ജസ്റ്റിസ് ദേവന്‍ […]

സി.പി.എമ്മിന്റെ ഭവന സന്ദര്‍ശനത്തിനുള്ള ലഘുലേഖ സര്‍ക്കാര്‍ ചെലവില്‍, ആരോപണവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഭവന സന്ദര്‍ശനത്തിനായി സി.പി.എം സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സുഭിക്ഷം, ഭദ്ര, സുരക്ഷിതം എന്ന പേരില്‍ ലഖുലേകള്‍ അച്ചടിക്കാനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവുകള്‍വഹിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ എന്തിനാണ് ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.രണ്ടരക്കോടി രൂപയാണ് ലഘുലേഖകള്‍ അച്ചടിക്കാനായി സര്‍ക്കാര്‍ ചെലവാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നാലു വര്‍ഷംകൊണ്ട് […]

ലോക്ക്ഡൗണ്‍ ചിലരുടെയൊക്കെ മനോനില തെറ്റിച്ചു; ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിച്ച്‌ സാക്ഷി

ക്രിക്കറ്റില്‍ നിന്ന് ധോണിയുടെ മടങ്ങിവരവ് ലോക്ക്ഡൗണ്‍ കാലത്തും വലിയ ചര്‍ച്ച വിഷയം തന്നെയാണ്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച നായകന്‍ കഴിഞ്ഞ ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന കണക്ക് കൂട്ടല്‍ കൊറോണ വൈറസും അസ്ഥാനത്താക്കിയതോടെ ധോണിയുടെ മടങ്ങിവരവും വിരമിക്കലും വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്. അതിനിടയിലാണ് #DhoniRetires (ധോണി വിരമിക്കുന്ന) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെണ്ടിങ്ങാകുന്നത്. നിരവധി ആളുകളാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച്‌ ട്വീറ്റ് ചെയ്തതും. […]

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ; മദ്ധ്യസ്ഥത വഹിക്കേണ്ടത് ആരെന്ന് ഇരുരാജ്യങ്ങള്‍ക്കും തീരുമാനിക്കാം

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള ആളിനെ മദ്ധ്യസ്ഥനായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ഗുട്ടെറസ് പറഞ്ഞു. ആരാണ് മദ്ധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങള്‍ക്കും തീരുമാനിക്കാം, അക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് അഭിപ്രായങ്ങളൊന്നിമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും കൂടുതല്‍ പിരിമുറുക്കമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭ വക്താവ് […]

അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം തേടി

എറണാകുളം: അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ് എന്ന് കത്തില്‍ പറയുന്നു. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യം. ഇത്തവണ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതായി മാധ്യമവാര്‍ത്തകളുണ്ട്. കൊവിഡ് 19 ന്റെ പാശ്ചാതലത്തില്‍ […]

കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവ‌ര്‍മെത്തുമെന്ന് പ്രവചനം, ഇരട്ട ന്യൂനമ‍ര്‍ദ്ദങ്ങള്‍ മണ്‍സൂണ്‍ മേഘങ്ങളെ നേരത്തെ എത്തിക്കും

തിരുവനന്തപുരം: കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്തെത്താന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂണ്‍ എട്ടിന് കാലവര്‍ഷം കേരളത്തില്‍ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ശനി-ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാന്‍ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാന്‍ സാധ്യതയുള്ള ഇരട്ടന്യൂനമ‍ര്‍ദ്ദങ്ങള്‍ കേരളത്തിലേക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ പ്രവചനം. ഉംപുണ്‍ ചുഴലിക്കാറ്റിനെ തുട‍ര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കുകയും […]

ആപ്പ് പൊല്ലാപ്പാകുന്നു; ബെവ് ക്യൂവില്‍ ആകെ ആശയക്കുഴപ്പം; ഔട്ട്‌ലെറ്റുകളിലും പ്രശ്‌നം; ഇന്നത്തെ ബുക്കിംഗ് അവസാനിച്ചു

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണില്‍ തിരക്കില്ലാതെ മദ്യവില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ ബെവ് ക്യു ആപ്പില്‍ ആകെ ആശയക്കുഴപ്പം. കാത്തുകാത്തിരുന്നു വന്ന ആപ്പ് പൊല്ലാപ്പാകുന്ന കാഴ്ചയാണ് സംസ്ഥാനത്ത് പലയിടത്തും രാവിലെ മുതല്‍ കാണുന്നത്. ക്യൂവില്‍ നില്‍ക്കുന്നവരെ ടോക്കണ്‍ നമ്ബര്‍ നല്‍കി അഞ്ചു പേരെ വീതമാണ് ഔട്ട്‌ലെറ്റുകളിലേക്ക് കടത്തിവിടുന്നത്. വൈകിട്ട് അഞ്ചു മണിവരെയാണ് വില്‍പ്പന. തിരക്ക് കൂടിയതോടെ ഇന്നത്തേക്ക് വില്‍പ്പനയ്ക്കുള്ള ബുക്കിംഗ് അവസാനിച്ചു. ബെ്‌വ്‌കോ- കണ്‍സ്യുമര്‍ഫെഡ് മദ്യവില്‍പ്പനശാലകള്‍ എല്ലാം രാവിലെ ഒമ്ബത് മണിക്ക് തന്നെ തുറന്നിരുന്നു. രാവിലെ മുതല്‍ ടോക്കണ്‍ മദ്യശാലകള്‍ക്കു മുന്നില്‍ […]