പാലാരിവട്ടം പാലം അഴിമതി കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്? വിജിലന്‍സ് വികെ ഇബ്രാംഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസ് ഒഴിവാക്കാന്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. വിവരാവകാശ പ്രവര്‍ത്തകനായ ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. പരാതി പിന്‍വലിക്കുകയോ അല്ലെങ്കില്‍ എറണാകുളം ജില്ലയിലെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പറഞ്ഞിട്ടാണ് ചെയ്തതെന്നോ പറയണം എന്നാണ് ഗിരീഷിനോട് ആവശ്യപ്പെട്ടത് . ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ നേരിട്ട് വിളിച്ചു വരുത്തി അഞ്ച് ലക്ഷം […]

മോദി-അമിത്‌ഷാ നിര്‍ണായക ചര്‍ച്ച പൂര്‍ത്തിയായി; ലോക്ക്‌ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിമാരുമായി ഇന്നലെ സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ സ്ഥിതി വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ കേന്ദ്രം പുറത്തിറക്കുമെന്നാണ് സൂചന. രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മന്‍ കി ബാത്ത് പരിപാടിയില്‍ വിശദീകരിക്കും. രാജ്യത്തെ മൊത്തം കൊവിഡ് രോ​ഗികളുടെ ഏഴുപത് ശതമാനവും അഞ്ചോ ആറോ […]

ആപ്പ് വഴിയുള്ള മദ്യവില്‍പ്പന പാളി: ബെവ്ക്യൂആപ്പ് ഉപേക്ഷിച്ചേക്കും; മദ്യശാലകളില്‍ കൗണ്ടറുകള്‍ തുറക്കാന്‍ നീക്കം; അടിയന്തരയോഗം വിളിച്ച്‌ എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനത്തിനിടെ ബെവ്കോ ആപ്പിലൂടെയുള്ള മദ്യ വില്‍പ്പന വഴി സാമ്ബത്തിക നേട്ടം കൊയ്യാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. ബെവ്ക്യൂ ആപ്പിലെ ഒടിപി (വണ്‍ ടൈം പാസ്വേഡ്) ലഭിക്കാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം മദ്യവില്‍പ്പന താറുമാറായി. ഇതോടെ അപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ആപ്പ് ഉപേക്ഷിച്ച്‌ കൗണ്ടറുകള്‍ വഴി മദ്യം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു രണ്ടിന് എക്‌സൈസ് മന്ത്രി അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് […]

പടനീക്കത്തിനൊരുങ്ങി ഇന്ത്യ, ആയുധങ്ങളും സൈനികരെയും പെട്ടെന്നെത്തിക്കാന്‍ ചിനൂക് ഹെലികോപ്റ്ററിനെ ചൈനയുമായുള്ള അതിര്‍ത്തിയില്‍ വിന്യസിച്ച്‌ വ്യോമസേന

ഗുവാഹട്ടി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി വ്യോമസേന. കൂടുതല്‍ സൈനികരെയും ആയുദ്ധങ്ങളും പെട്ടെന്ന് വിന്യസിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ അസമില്‍ എത്തിച്ചിരിക്കുകയാണ് വ്യോമസേന. അസമിലെ മോഹന്‍ബാരി വ്യോമതാവളത്തിലേക്കാണ് ചിനൂക് ഹെലികോപ്റ്റര്‍ കൊണ്ടുവന്നിരിക്കുന്നത്. അസമിന് പുറമെ സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിങ്ങളിലേക്കും ചിനൂക്കിനെ ഉടന്‍ വിന്യസിച്ചേക്കും. താഴ്‌വാരങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും വളരെ പെട്ടന്ന് സൈന്യത്തെയും ആയുദ്ധങ്ങളെയും വിന്യസിക്കുന്നതിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററായാണ് ചിനൂക്കിനെ വിലയിരുത്തുന്നത്. 20,000 അടി ഉയരത്തില്‍ വരെ […]

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി ഏറ്റെടുക്കാതെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍; നിസഹകരണം തുടര്‍ന്ന് ഉദ്യോഗസ്ഥരും

കണ്ണൂര്‍: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അനുവദിച്ച സൗജന്യ റേഷന്‍ വിഹിതം ഏറ്റെടുക്കാന്‍ തയാറാകാതെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക, ഒരാള്‍ക്ക് അഞ്ച് കിലോ വീതം അരി സൗജന്യമായി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം രണ്ടു മാസത്തെ അരി വിഹിതം സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന് ദിവസങ്ങള്‍ക്കു മുമ്ബേ കൈമാറി. എന്നാല്‍, ഇടതു-വലതു മുന്നണികള്‍ […]

സി.​പി.​എം നേ​താ​വ്​ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് കലക്ടര്‍ റിപ്പോര്‍ട്ട് കൈമാറി

കാ​ക്ക​നാ​ട് (കൊച്ചി): സി.​പി.​എം നേ​താ​വ്​ ഉള്‍പ്പെട്ട ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ക​ല​ക്​​ട​ര്‍ എ​സ്. സു​ഹാ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക​ല​ക്ട​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന തട്ടിപ്പി​​െന്‍റ വ​കു​പ്പു​ത​ല പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടാ​ണ് ജി​ല്ല ക​ല​ക്ട​ര്‍ കൈ​മാ​റി​യ​ത്. 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യും ക​ല​ക്ട​റേ​റ്റി​ലെ സെ​ക്​​ഷ​ന്‍ ക്ല​ര്‍​ക്കു​മാ​യി​രു​ന്ന വി​ഷ്ണു പ്ര​സാ​ദി​നെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ള്‍ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഇയാള്‍ ഉ​ള്‍​െ​പ്പ​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ലുള്ള നാ​ലു​പേ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

ശ്മശാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ല; ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു

ന്യൂഡല്‍ഹി: ഭൂരിഭാഗം ശ്മശാനങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതോടെ ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. മറ്റ് പോംവഴികളില്ലാതെ വിറകുപയോഗിച്ച മൃതദേഹങ്ങള്‍ കത്തിക്കാനൊരുങ്ങുകയാണ് അധികൃതര്‍. കോവിഡ് മൂലമോ കോവിഡെന്ന് സംശയമുള്ളവരുടെയോ മൃതദേഹങ്ങളാണ് മറ്റ് മാര്‍ഗങ്ങളില്ലാത്തതില്‍ വിറകുപയോഗിച്ച്‌ ദഹിപ്പിക്കാനൊരുങ്ങുന്നത്. രോഗം പകരുമെന്ന് ആശങ്കയുള്ളതിനാല്‍ നേരത്തേ കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ആറ് ശ്മശാനങ്ങളില്‍ നാലെണ്ണം പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ രണ്ട് ശ്മശാനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

ന്യൂനമര്‍ദം ശക്​തിയാര്‍ജിച്ചു; സലാലയില്‍ നിന്ന്​ 200 കിലോമീറ്റര്‍ അകലെ

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ല്‍ സൊ​ക്കോ​ത്ര ദ്വീ​പി​ന്​ സ​മീ​പം രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്​​തി​യാ​ര്‍​ജി​ച്ച്‌​ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ​താ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. സ​ലാ​ല തീ​ര​ത്തു​നി​ന്ന്​ 200 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്​ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​ത്തി​​െന്‍റ സ്​​ഥാ​ന​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച പ​ു​റ​പ്പെ​ടു​വി​ച്ച മ​ു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ല്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. കേ​ന്ദ്ര​ഭാ​ഗ​ത്തെ കാ​റ്റി​ന്​ മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യാ​ണ്​ വേ​ഗ​ത. അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ സ​മ​യം ദോ​ഫാ​ര്‍ തീ​ര​ത്തേ​ക്കാ​യി​രി​ക്കും തീ​വ്ര ന്യൂ​ന​മ​ര്‍​ദ​ത്തി​​െന്‍റ സ​ഞ്ചാ​ര ഗ​തി.

ആപ്പില്‍ ഗുരുതര വീഴ്ച; ബെവ്ക്യൂ വിഴി ബുക് ചെയ്ത മദ്യത്തിനായി ടോക്കണ്‍ നല്‍കിയത് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഒന്നായ ബാര്‍ ഹോട്ടലില്‍

പാലക്കാട്: മദ്യത്തിനായി ടോക്കണ്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലൊന്നായ ബാര്‍ ഹോട്ടലില്‍ എത്തിയവര്‍ മടങ്ങിപ്പോയി. 10 പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ എത്തിയവരാണ് നിരാശയോടെ മടങ്ങിയത്. ബെവ്‌കോയുടെ ആപ്പ് മുഖേന ബുക്ക് ചെയ്തവര്‍ക്കാണ് ക്വാറന്റൈന്‍ കേന്ദ്രമായ ഇന്ദ്രപ്രസ്ഥയുടെ ടോക്കണ്‍ ലഭിച്ചത്. ആപ്പ് ഉണ്ടാക്കിയതിലെ ഗുരുതരമായ വീഴ്ചയാണ് ഇതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മദ്യം വാങ്ങാനെത്തിയപ്പോഴാണ് ടോക്കണ്‍ ലഭിച്ചത് ക്വാറന്റൈന്‍ കേന്ദ്രമാണെന്ന് മനസിലായത്. ക്വാറന്റൈന്‍ കേന്ദ്രമായതിനാല്‍ മദ്യം വില്‍ക്കാന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കിയതോടെ ആളുകള്‍ മടങ്ങിപ്പോവുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ കൊറോണ വ്യാപനത്തില്‍ കേരളത്തിന് ആശങ്ക : കാര്യങ്ങള്‍ കൈവിട്ട് പോകുന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ദ്ധരും

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. തീവ്ര പരിശോധനയും കര്‍ശന നിരീക്ഷണവും നടപ്പിലാക്കിയില്ലെങ്കില്‍ അടുത്തമാസം അവസാനത്തോടെ തമിഴ്‌നാട്ടില്‍ ഒന്നരലക്ഷം കോവിഡ് രോഗികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച ആരോഗ്യ വിദഗ്ധരുടെ സംഘമാണ് സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയത്. മരണം ആയിരം കടന്നേക്കാമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനിടെ തമിഴ്‌നാട്ടില്‍ ഇന്നലെ 827 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. നിലവില്‍ ഒരോ ദിവസവുംമൊത്തം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അറുപതു ശതമാനം ചെന്നൈയിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ […]