മോദി-അമിത്‌ഷാ നിര്‍ണായക ചര്‍ച്ച പൂര്‍ത്തിയായി; ലോക്ക്‌ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിമാരുമായി ഇന്നലെ സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ സ്ഥിതി വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്.

പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ കേന്ദ്രം പുറത്തിറക്കുമെന്നാണ് സൂചന. രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മന്‍ കി ബാത്ത് പരിപാടിയില്‍ വിശദീകരിക്കും. രാജ്യത്തെ മൊത്തം കൊവിഡ് രോ​ഗികളുടെ ഏഴുപത് ശതമാനവും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ് എന്നതിനാല്‍ തീവ്രബാധിത മേഖലകളില്‍ നിയന്ത്രണം തുടരാനാണ് സാദ്ധ്യത. ലോക്ക് ഡൗണ്‍ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കവേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ സാദ്ധ്യയതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവ് വേണം എന്ന നിലപാടാണ് പല സംസ്ഥാനങ്ങളും പ്രകടിപ്പിച്ചത് എന്നാണ് സൂചന. എന്നാല്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസ് ഉടനെ വേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്. സ്കൂളുകള്‍ അടുത്ത ഒരു മാസത്തില്‍ തുറക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന നിര്‍ദ്ദേശം ചില സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

prp

Leave a Reply

*