ലോക്ക്ഡൗണ്‍ ചിലരുടെയൊക്കെ മനോനില തെറ്റിച്ചു; ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിച്ച്‌ സാക്ഷി


ക്രിക്കറ്റില്‍ നിന്ന് ധോണിയുടെ മടങ്ങിവരവ് ലോക്ക്ഡൗണ്‍ കാലത്തും വലിയ ചര്‍ച്ച വിഷയം തന്നെയാണ്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച നായകന്‍ കഴിഞ്ഞ ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന കണക്ക് കൂട്ടല്‍ കൊറോണ വൈറസും അസ്ഥാനത്താക്കിയതോടെ ധോണിയുടെ മടങ്ങിവരവും വിരമിക്കലും വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്.

അതിനിടയിലാണ് #DhoniRetires (ധോണി വിരമിക്കുന്ന) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെണ്ടിങ്ങാകുന്നത്. നിരവധി ആളുകളാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച്‌ ട്വീറ്റ് ചെയ്തതും. അപ്രതീക്ഷിതമായിട്ടായിരുന്നു ഇങ്ങനെ ഒരു സമൂഹമാധ്യമത്തില്‍ ഉയര്‍ന്നു വന്നതും. എന്നാല്‍ അതിന് മറുപടിയുമായി താരത്തിന്റെ പത്നി തന്നെ രംഗത്തെത്തി. ധോണിയുമായി ബന്ധപ്പെട്ട വിരമിക്കല്‍ വാര്‍ത്തകളെല്ലാം തള്ളിക്കൊണ്ടായിരുന്നു സാക്ഷിയുടെ ട്വീറ്റ്.

“അത് വെറും കിംവദന്തികള്‍ മാത്രമാണ്. ലോക്ക്ഡൗണ്‍ ചിലരുടെയൊക്കെ മാനസിക നില തെറ്റിച്ചുവെന്ന് എനിക്ക് മനസിലാകും,” എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുകയായിരുന്നു.

ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ എന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുന്നുമായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകള്‍.

prp

Leave a Reply

*