ഏറ്റവും മോശമായ സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കൂ- സൈനികര്‍ക്ക് യുദ്ധ സൂചന നല്‍കി ചൈന

ബെയ്ജിങ്: ഏറ്റവും മോശമായ സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കൂ എന്ന് സൈന്യത്തെ ആഹ്വാനം ചെയ്ത് ചൈന. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍ങ് സൈന്യത്തോട് ആവശ്യപ്പെട്ടു. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനുടെയാണ് ഷി യുടെ നിര്‍ദ്ദേശം. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് യുദ്ധസന്നദ്ധതയോടെ കരുതിയിരിക്കാനാണ് നിര്‍ദ്ദേശം. പ്രത്യേകം ഒരു സാഹചര്യം എടുത്തുപറയാതെയാണ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കാണണമെന്നും പരിശീലനം കൂട്ടണമെന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും […]

ബെവ് ക്യൂ ഡൗണ്‍ലോഡ് ചെയ്താല്‍ മദ്യത്തിനായി ടോക്കണ്‍ ബുക്ക് ചെയ്യേണ്ടത് എങ്ങനെ ?

സംസ്ഥാനത്ത് നീണ്ട ഇടവേളക്ക് ശേഷം മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. തിരക്ക് കുറയ്ക്കാനായി മദ്യം വാങ്ങാനുളള പാസ് നല്‍കുന്നതിനായുളള ബെവ് ക്യൂ ആപ്പ് വൈകാതെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം. ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനം വളരെ എളുപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പില്‍ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുളള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബെവ് ക്യൂ ആപ്പിന്റെ […]

ഉഷ്ണതരംഗത്തില്‍ വെന്തുരുകി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ താപനില 47.6 ഡിഗ്രി

ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുന്നു. ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍പ്പെട്ട പലം മേഖലയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 2002ന് ശേഷം മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സഫ്ദര്‍ജങ് സ്റ്റേഷനിലാണ് 18 വര്‍ഷത്തിനുശേഷം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഏപ്രില്‍ മാസത്തിലാണ് അസാധാരണ താപനില രേഖപ്പെടുത്തുന്നത്. മെയ് ആദ്യപകുതിയില്‍ പോലും നഗരത്തിലെ പരമാവധി താപനില സാധാരണ നിലയേക്കാള്‍ വളരെ കുറവാണുണ്ടാവാറുള്ളത്. ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് […]

മാസ്ക്ക് പോലും ധരി​ക്കാന്‍ വയ്യ, സംസ്ഥാനത്ത് നി​യമം ലംഘി​ക്കുന്നവരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹ വ്യാപന സാദ്ധ്യത നിലനില്‍ക്കുമ്ബോഴും ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നവരുടെ എണ്ണം കൂടുന്നു. മാസ്ക്ക് വയ്ക്കാന്‍ പോലും മടിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. പത്ത് ദിവസത്തിനിടെ ഹോം ക്വാറന്റീന്‍ ലംഘിച്ചത് നാനൂറിലേറെപ്പേരാണ്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇനി മുതല്‍ നിരീക്ഷണം ലംഘിച്ചാല്‍ അതിന് സഹായിക്കുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടെ 407 പേരാണ് ക്വാറന്റീന്‍ ലംഘിച്ച്‌ പുറത്തിറങ്ങിയത്. എറണാകുളത്താണ് ക്വാറന്റീന്‍ ലംഘനം എറ്റവും കൂടുതല്‍. 237 എണ്ണം. രോഗ വ്യാപനം കൂടുതലുള്ള കാസര്‍കോട് 86 […]

കൊവിഡിനെ പിടിച്ചുകെട്ടാനാകാതെ രാജ്യം, 24 മണിക്കൂറിനിടെ 170 മരണം, രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6387 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. ഇതുവരെ 1,51,767 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 170 മരണമാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4337 ആയി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യു.കെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാജ്യത്ത് നിലവില്‍ […]

ചൈനയുടെ പ്രകോപനം; ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു, നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങളും

ഡെറാഡൂണ്‍ : ഇന്ത്യന്‍ അതിര്‍ത്തികളിലെ ചൈനയുടെ പ്രകോപനങ്ങളെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി. ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു. ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡ് ചൈന അതിര്‍ത്തി പ്രദേശമായ ഹര്‍സിസില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചതായി […]

ഡല്‍ഹിയില്‍ മലയാളി നഴ്​സി​െന്‍റ മരണം; ആശുപത്രി അധികൃതരുടെ അനാസ്​ഥയെന്ന്​ മകന്‍

ന്യൂഡല്‍ഹി: മലയാളി നഴ്​സ്​ അംബിക കോവിഡ്​ ബാധിച്ച്‌​ മരിക്കാന്‍ കാരണം ജോലി ചെയ്​തിരുന്ന സ്വകാര്യ ആശുപത്രിയുടെ അനാസ്​ഥയാണെന്ന്​ മകന്‍. ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍നിന്ന്​ കടുത്ത അവഗണന നേരിട്ടതായും ഗുരുതര ആരോഗ്യ പ്ര​ശ്​നങ്ങള്‍ ഉണ്ടായിരുന്നിട്ടും ​വ​െന്‍റിലേറ്റര്‍ സൗകര്യം ഉപയോഗപ്പെടുത്തുകയോ ​െഎ.സി.യുവില്‍ പ്രവേശിപ്പിക്കുകയോ ചെയ്​തില്ലെന്നും അഖില്‍ പറഞ്ഞു. ഉപയോഗിച്ചതും ഗുണനിലവാരം ഇല്ലാത്തതുമായ പി.പി.ഇ കിറ്റുകള്‍ ഉപയോഗിച്ച്‌​ ജോലി ചെയ്യിപ്പിച്ചു. വേണ്ടത്ര അണുനശീകരണം നടത്തിയില്ല, പഴകിയതും കീറിയതുമായ മാസ്​കുള്‍ നല്‍കി ആശുപത്രി അധികൃതര്‍ പണം വാങ്ങിയതായും അഖില്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം മുമ്ബാണ്​ […]

അറബിക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു : ശക്തമായ കാറ്റും മഴയും ഉണ്ടാകും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു , ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 31 ഓടു കൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടലിലുമായാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. ഇതോടെ ജനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോകുന്ന മല്‍സ്യതൊഴിലാളികള്‍ മെയ് 31 മുതല്‍ ജൂണ്‍ 4 വരെ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പും […]

എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച്‌ നീങ്ങണമെന്ന് മുഖ്യമന്ത്രി; രോഗത്തെക്കുറിച്ച്‌ പഠിക്കാന്‍ റിസര്‍ച്ച്‌ കമ്മീഷനെ നിയോഗിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച്‌ നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒത്തൊരുമിച്ച്‌ നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഇനിയും നല്ല ഫലമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി എം.പിമാരും എം.എല്‍.എമാരുമായുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ഇതിനെ നേരിടാന്‍ കടുത്ത ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗത്തെക്കുറിച്ച്‌ പഠിക്കാന്‍ റിസര്‍ച്ച്‌ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി വി. മുരളീധരനും ചര്‍ച്ചയില്‍ […]

അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്, പകര്‍പ്പവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം

പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ആണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ജോണിന്റെ നിര്‍മാണ കമ്ബനിയായ ജെ.എ എന്റര്‍ടെയ്‌ന്‍മെന്റാവും ചിത്രം നിര്‍മിക്കുക. ”ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലിംഗ് ചിത്രമാണ് അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു..” ജോണ്‍ എബ്രഹാം […]