മാസ്ക്ക് പോലും ധരി​ക്കാന്‍ വയ്യ, സംസ്ഥാനത്ത് നി​യമം ലംഘി​ക്കുന്നവരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹ വ്യാപന സാദ്ധ്യത നിലനില്‍ക്കുമ്ബോഴും ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നവരുടെ എണ്ണം കൂടുന്നു. മാസ്ക്ക് വയ്ക്കാന്‍ പോലും മടിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. പത്ത് ദിവസത്തിനിടെ ഹോം ക്വാറന്റീന്‍ ലംഘിച്ചത് നാനൂറിലേറെപ്പേരാണ്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇനി മുതല്‍ നിരീക്ഷണം ലംഘിച്ചാല്‍ അതിന് സഹായിക്കുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പത്ത് ദിവസത്തിനിടെ 407 പേരാണ് ക്വാറന്റീന്‍ ലംഘിച്ച്‌ പുറത്തിറങ്ങിയത്. എറണാകുളത്താണ് ക്വാറന്റീന്‍ ലംഘനം എറ്റവും കൂടുതല്‍. 237 എണ്ണം. രോഗ വ്യാപനം കൂടുതലുള്ള കാസര്‍കോട് 86 കേസുകളുണ്ട്. മാസ്ക്ക് ധരി​ക്കാത്തവരുടെ എണ്ണവും കൂടി​വരി​കയാണ്. പത്ത് ദിവസം കൊണ്ട് മുപ്പത്തയ്യായിരം പേര്‍ക്കെതിരെയാണ് മാസ്ക്ക് ധരി​ക്കാത്തതി​ന് കേസെടുത്തത്. തിരുവനന്തപുരം ,മലപ്പുറം , എറണാകുളം ജില്ലകളിലാണ് കുടുതല്‍ പേര്‍ മാസ്ക്ക് ധരി​ക്കാത്തത്.

prp

Leave a Reply

*