മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം; 2 കുട്ടികള്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ മരിച്ചത്. വെള്ളിയാഴ്​ച രാത്രിയോടെയാണ്​ കെട്ടിടത്തില്‍ തീപിടത്തമുണ്ടായത്​. സംഭവം നടന്ന ഉടന്‍ തന്നെ ഫയര്‍ഫോഴ്​സ്​ സ്ഥലത്തെത്തി. രണ്ട്​ മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ്​ ഫയര്‍ഫോഴ്​സിന്​ തീയണക്കാനായത്​. കെട്ടിടത്തിലെ എ.സിയില്‍ നിന്നാണ്​ തീപടര്‍ന്നതെന്നാണ്​ സൂചന. കെട്ടിടത്തിന്‍റെ ഒന്നാംനിലയിലാണ്​ ആദ്യം തീപിടിത്തമുണ്ടായത്​. പിന്നീട്​ രണ്ടാം നിലയിലേക്കും തീ വ്യാപിക്കുകയായിരുന്നുവെന്ന്​ ഫയര്‍ഫോഴ്​സ്​ അറിയിച്ചു.  

സൗമ്യ കൊലക്കേസ്; പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്ടറെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷ് ആയിരുന്നു. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയത്. ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി അധ്യക്ഷയായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഡോ. ഉന്മേഷിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്‍റ് ചെയ്തത്. വിവാദം ഉണ്ടായി ഏഴു […]

ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിക്കും

കൊച്ചി: ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കണ്ടറി വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം പ്രവേശനത്തിനായി ഉപയോഗിച്ച പ്രോസ്‌പെക്ടസ്‌ തന്നെയായിരിക്കും ഇത്തവണയും ബാധകമാക്കുക. എന്നാല്‍, മുഖ്യ അലോട്ട്‌മെന്‍റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. എന്നാല്‍ കേന്ദ്ര സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷാ ഫലം എന്നു വരുമെന്നു വ്യക്തതയില്ലാത്തതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട […]

ഹൃദയം കവരുന്ന ചുവടുകളുമായി കുഞ്ഞിക്കയും കുഞ്ഞുമാലാഖയും- VIDEO

മലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയമുള്ള യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ നിഷ്കളങ്കമായ ചിരികൊണ്ടും അഭിനയത്തിലെ നിഷ്കളങ്കതകൊണ്ടും മലയാളികളുടെ ഹൃദയം കവരുകയായിരുന്നു. ദുല്‍ഖറിന്‍റെ കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാനും ഇന്ന് ആരാധകരുടെ സ്നേഹം സ്വന്തമാക്കുകയാണ്. താരസംഘടനയായ അമ്മയുടെ ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പിനിടയില്‍ ആരാധകരുടെ സ്വന്തം ഡിക്യു മറിയത്തെ ഓമനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. മകളെയുമെടുത്തുകൊണ്ട് പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന ദുല്‍ഖറിന്‍റെ വിഡിയോ ആരാധകരുടെ ഹൃദയം കവരുകയാണ്. മമ്മൂക്കയെയും കുഞ്ഞിക്കയെയും പോലെ മകള്‍ മറിയവും സുന്ദരി തന്നെയാണെന്നാണ് ആരാധകര്‍ […]

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; രാഷ്ട്രപതിക്ക് അതൃപ്‌തി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്‌തി. പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് മാര്‍ച്ച്‌ ഒന്നിന് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇത് അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അതൃപ്‌തി അറിയിച്ചത്. അവാര്‍ഡുകളുടെ പട്ടിക സര്‍ക്കാര്‍ നല്‍കിയത് മെയ് 1ന് മാത്രമാണ്. വാര്‍ത്താ വിതരണ മന്ത്രാലയമാണ് അവസാന നിമിഷം തീരുമാനം അറിയിച്ചത്.  മാത്രവുമല്ല അവാര്‍ഡ് ദാനത്തിന്റെ വേദി വിഗ്യാന്‍ഭവനില്‍ നിന്നും രാഷ്ട്രപതി […]

20,000 രൂപയ്ക്ക് വീട്ടില്‍ മിനി ബാര്‍ തുടങ്ങാം! ആജീവനാന്ത ലൈസന്‍സ്

ഗുരുഗ്രം: 20,000 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി ഒരു ചെറിയ ബാര്‍ തുറക്കാം. സന്തോഷിക്കാന്‍ വരട്ടെ, നമ്മുടെ കേരളത്തിലല്ല, അങ്ങ് ഹരിയാനയിലാണ് സംഭവം. ഹരിയാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച്‌ 20,000 ഫീസ്‌ നല്‍കിയാല്‍ വീട്ടില്‍ മിനി ബാര്‍ തുറക്കുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കാം. ആജീവനാന്ത കാലാവധിയുള്ള ഈ ലൈസന്‍സ് വര്‍ഷം തോറും പുതുക്കേണ്ട ആവശ്യമില്ല. പക്ഷേ, ഈ മിനി ബാറില്‍ പാര്‍ട്ടിയോ, ഒത്തുകൂടലോ സംഘടിപ്പിക്കുന്നതിന് മുന്‍‌കൂര്‍ അനുമതി തേടിയിരിക്കണം എന്ന് മാത്രം. ഈ പദ്ധതിയെക്കുറിച്ച്‌ എക്സൈസ് വകുപ്പ് […]

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച ഫഹദ് ഫാസിലിനെതിരെ സംഘപരിവാര്‍ ഗ്രൂപ്പുകളുടെ ഹേറ്റ് കാമ്പയിന്‍

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരേ സോഷ്യല്‍മീഡിയയില്‍ ബഹിഷ്‌കരണ ക്യാംപയിന്‍. സംഘപരിവാര്‍ അനുകൂല സൈബര്‍ ഗ്രൂപ്പുകളിലാണ് ഫഹദിനെതിരേ ക്യാംപയിന്‍ സജീവമായിരിക്കുന്നത്. സമാന നിലപാടെടുത്ത പാര്‍വതിയടക്കമുള്ളവര്‍ക്കെതിരെ മമ്മൂട്ടി ഫാന്‍സുകാര്‍ പ്രചരണം നടത്തുന്ന വേളയില്‍ തന്നെയാണ് ഫഹദിനെ കേന്ദ്രീകരിച്ചുള്ള പ്രചരണവും നടക്കുന്നത്. ഇതിന് പിന്നില്‍ വര്‍ഗീയ അജണ്ടയുണ്ടെന്ന ആരോപണവും ശക്തമാണ്. അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാതെ ഫഹദ് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചതുമുതല്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് ഫഹദിനെ സഖാവാക്കിയും ഉത്തമ കമ്മ്യൂണിസ്റ്റാക്കിയുമൊക്കെ വാഴ്‌ത്തുമ്പോള്‍ മറുവശത്ത് […]

‘നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു; അത് അങ്ങ് പോയികിട്ടി’; യേശുദാസിനെതിരെ സോഷ്യല്‍മീഡിയ-VIDEO

ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന വേളയില്‍ തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത യുവാവിനെതിരെ മോശമായി പ്രതികരിച്ച യേശുദാസിനെതിരെ സോഷ്യല്‍മീഡിയ രംഗത്ത്. ആ ഹിന്ദി ചെക്കന്‍ ആരാധന മൂത്ത് ഒരു ഫോട്ടോയെടുക്കുമ്പോഴേക്കും എന്താണ് നിങ്ങള്‍ക്ക് നഷ്ടമായതെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു. ഈ അംഗീകാരം ആരാധകര്‍ നല്‍കിയതാണ്, അല്ലെങ്കില്‍ നിങ്ങള്‍ വെറും പൂജ്യമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ ജനങ്ങള്‍ പ്രതികരിച്ചു. വിവാദത്തിലായ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ യേശുദാസ് ആദ്യം പങ്കെടുക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഉച്ചയോടെ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ ഹോട്ടലില്‍ നിന്നു […]

ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബി.ജെ.പി അവസാനിപ്പിക്കണമെന്ന്‌ മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: ദളിത് വിഭാഗങ്ങളുടെ വീട് സന്ദര്‍ശിച്ച്‌ ഭക്ഷണം കഴിച്ച്‌ അവര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാനുള്ള ബി.ജെ.പി നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. ബി.ജെ.പി ഈയിടെയായി നടത്തുന്ന നാടകത്തില്‍ നിന്നും പിന്‍തിരിയണമെന്നും സാധാരണ ഇടപെടലുകളിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ജാതിയത തുടച്ച്‌ നീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. വി.എച്ച്‌.പി, ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ബി.ജെ.പിയുടെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദിയൂരപ്പ […]

മഅ്ദനി പള്ളിയില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു

പാലക്കാട്: രോഗബാധിതയായ അമ്മയെ കാണാന്‍ പരോളിലിറങ്ങി കരുനാഗപ്പള്ളിയിലേക്ക് വരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പള്ളിയില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. ബംഗ്ളൂരുവില്‍ നിന്ന് അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രാമധ്യേ പുതുശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. പുതുശ്ശേരി സുന്നി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനായി കയറാന്‍ ശ്രമിക്കവേ ആണ് അവിടെ കയറാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി മഅ്ദനിയെ പോലീസ് സംഘം തടഞ്ഞത്. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മഅ്ദനിയെ പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചു. ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ആദ്ദേഗഹം കേരളത്തിലെത്തിയത്. […]