ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബി.ജെ.പി അവസാനിപ്പിക്കണമെന്ന്‌ മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: ദളിത് വിഭാഗങ്ങളുടെ വീട് സന്ദര്‍ശിച്ച്‌ ഭക്ഷണം കഴിച്ച്‌ അവര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാനുള്ള ബി.ജെ.പി നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. ബി.ജെ.പി ഈയിടെയായി നടത്തുന്ന നാടകത്തില്‍ നിന്നും പിന്‍തിരിയണമെന്നും സാധാരണ ഇടപെടലുകളിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ജാതിയത തുടച്ച്‌ നീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. വി.എച്ച്‌.പി, ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ബി.ജെ.പിയുടെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദിയൂരപ്പ തുടങ്ങി പല നേതാക്കളും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പല തവണ ദലിത്-ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ ഭക്ഷണവുമായി ദലിതരുടെ അടുത്തെത്തുകയും അത് മാദ്ധ്യമങ്ങളെ അറിയിച്ച്‌ കൊട്ടിഘോഷിക്കുകയുമാണ് ചെയ്യുന്നതെന്നും മോഹന്‍ ഭഗവത് കൂറ്റപ്പെടുത്തി. യു.പിയിലെ ഒരു മന്ത്രി ദലിത് കുടുംബത്തിലേക്ക് സ്വന്തം വെള്ളവും ഭക്ഷണവുമായി കയറിച്ചെന്നത് വന്‍ വിവാദമായിരുന്നു.

അതിനിടെ ദലിതരുടെ വീട്ടില്‍ ചെന്ന് ഭക്ഷണം കഴിച്ച്‌ അവരെ ശുദ്ധീകരിക്കാന്‍ താന്‍ ശ്രീരാമനല്ല. എന്നാല്‍ ദലിതര്‍ തങ്ങളുടെ വീട്ടില്‍ വന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാല്‍ ഞങ്ങള്‍ ശുദ്ധീകരിക്കപ്പെടുമെന്നും കേന്ദ്ര മന്ത്രി ഉമാഭാരതി പറഞ്ഞിരുന്നു. മദ്ധ്യപ്രദേശിലെ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് ഉമാഭാരതി ഇക്കാര്യം പറഞ്ഞത്.

prp

Related posts

Leave a Reply

*