ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബി.ജെ.പി അവസാനിപ്പിക്കണമെന്ന്‌ മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: ദളിത് വിഭാഗങ്ങളുടെ വീട് സന്ദര്‍ശിച്ച്‌ ഭക്ഷണം കഴിച്ച്‌ അവര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാനുള്ള ബി.ജെ.പി നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. ബി.ജെ.പി ഈയിടെയായി നടത്തുന്ന നാടകത്തില്‍ നിന്നും പിന്‍തിരിയണമെന്നും സാധാരണ ഇടപെടലുകളിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ജാതിയത തുടച്ച്‌ നീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. വി.എച്ച്‌.പി, ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ബി.ജെ.പിയുടെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദിയൂരപ്പ […]

ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം ഒരുമിച്ച്‌ നില്‍ക്കണമെന്ന് മോഹന്‍ ഭാഗവത്

മീററ്റ്: ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘടിക്കണമെന്നും അവര്‍ ആര്‍എസ്എസില്‍ ചേരുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും സൂചിപ്പിച്ച് മോഹന്‍ ഭാഗവത്. ഇതിന് സാധിച്ചില്ലെങ്കില്‍ ഭാവിയില്‍ ഹിന്ദുക്കള്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മീററ്റില്‍ സംഘടിപ്പിച്ച ‘രാഷ്ട്രോദയ് സമാഗം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഹിന്ദുവാണെന്ന് പറയുന്നതില്‍ അഭിമാനിക്കണം. ഹിന്ദുക്കള്‍ ഒരുമിച്ച്‌ നില്‍ക്കണം കാരണം രാജ്യത്തിന്‍റെ ഉത്തരവാദിത്വം നമ്മുടേതാണ്. പ്രാചീനകാലം മുതല്‍ ഇന്ത്യ ഹിന്ദുക്കളുടെ ഭൂമിയാണ്. ഇവിടെ എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ നമ്മളാണ്. മീററ്റില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരോടായി […]

കളക്ടറുടെ വിലക്ക് മറികടന്ന് മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തി

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്കൂളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തി. ആര്‍.എസ്.എസ് അനുഭാവികളായവരുടെ മാനേജ്മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്രദിനാഘോഷത്തില്‍ പതാക ഉയര്‍ത്താനായി തീരുമാനിച്ചിരുന്നത് മോഹന്‍ ഭഗവതിനെ ആയിരുന്നു. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന് കാട്ടി കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എയ്ഡഡ് സ്കൂളുകളില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ദേശീയപതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി. ജനപ്രതിനിധികള്‍ക്കോ അദ്ധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും മോഹന്‍ ഭഗവത് അത്തരത്തില്‍ ഒരാളല്ലെന്നും കളക്ടര്‍ […]