കളക്ടറുടെ വിലക്ക് മറികടന്ന് മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തി

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്കൂളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തി.

ആര്‍.എസ്.എസ് അനുഭാവികളായവരുടെ മാനേജ്മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്രദിനാഘോഷത്തില്‍ പതാക ഉയര്‍ത്താനായി തീരുമാനിച്ചിരുന്നത് മോഹന്‍ ഭഗവതിനെ ആയിരുന്നു. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന് കാട്ടി കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.

എയ്ഡഡ് സ്കൂളുകളില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ദേശീയപതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി.

ജനപ്രതിനിധികള്‍ക്കോ അദ്ധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും മോഹന്‍ ഭഗവത് അത്തരത്തില്‍ ഒരാളല്ലെന്നും കളക്ടര്‍ സര്‍ക്കുലറില്‍ വ്യക്താക്കി. സര്‍ക്കുലറിന്റെ പകര്‍പ്പ് ആര്‍.എസ്.എസ് നേതൃത്വത്തിനും നല്‍കിയിരുന്നു.

 

prp

Related posts

Leave a Reply

*