ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം ഒരുമിച്ച്‌ നില്‍ക്കണമെന്ന് മോഹന്‍ ഭാഗവത്

മീററ്റ്: ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘടിക്കണമെന്നും അവര്‍ ആര്‍എസ്എസില്‍ ചേരുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും സൂചിപ്പിച്ച് മോഹന്‍ ഭാഗവത്. ഇതിന് സാധിച്ചില്ലെങ്കില്‍ ഭാവിയില്‍ ഹിന്ദുക്കള്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മീററ്റില്‍ സംഘടിപ്പിച്ച ‘രാഷ്ട്രോദയ് സമാഗം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഹിന്ദുവാണെന്ന് പറയുന്നതില്‍ അഭിമാനിക്കണം. ഹിന്ദുക്കള്‍ ഒരുമിച്ച്‌ നില്‍ക്കണം കാരണം രാജ്യത്തിന്‍റെ ഉത്തരവാദിത്വം നമ്മുടേതാണ്. പ്രാചീനകാലം മുതല്‍ ഇന്ത്യ ഹിന്ദുക്കളുടെ ഭൂമിയാണ്. ഇവിടെ എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ നമ്മളാണ്. മീററ്റില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരോടായി ഭാഗവത് പറഞ്ഞു.

സമ്പന്നരായ രാജാക്കന്‍മാരുടെ കഥയല്ല പിതാവിന്‍റെ വാക്ക് കേട്ട് എല്ലാം ത്യജിച്ച്‌ വനവാസത്തിന് പോയ രാമന്‍റെ കഥ പിന്തുടരുന്നവരാണ് നാം. വിവേകാന്ദന്‍ പറഞ്ഞതുപോലെ എല്ലാ രാഷ്ട്രവും നിര്‍മ്മിക്കപ്പെട്ടതില്‍ ഒരു ലക്ഷ്യമുണ്ട്. റോം അധികാരത്തിനും, ഗ്രീസ് സൗന്ദര്യത്തിനും, ഫ്രാന്‍സ് കലയ്ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. ഓരോ രാഷ്ട്രത്തിലും അത് വ്യത്യസ്തപ്പെട്ടിരിക്കുന്നു. പക്ഷെ ഇന്ത്യ നിര്‍മ്മിക്കപ്പെട്ടത് ജീവനത്തിന് വേണ്ടിയാണ് അത് ഒരിക്കലും അവസാനിക്കുന്നതല്ല. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന് മരണമില്ല. ഭാഗവത് പറഞ്ഞു.

 

prp

Related posts

Leave a Reply

*