ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം 2018 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. 2019 മധ്യത്തിലാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് സമയമാകുക.

തിരഞ്ഞെടുപ്പിന്റെ പേരില്‍ വലിയ തുക രാജ്യത്തിന് ചിലവഴിക്കേണ്ടിവരുന്ന അവസ്ഥ  ഒഴിവാക്കുന്നതിന് രാജ്യത്തെ നിയമസഭകളലേക്കും, ലോക്സഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

 

prp

Leave a Reply

*